Advertisment

പാലം ഇൻഫന്റ് ജീസസ്സ് ഫൊറോനാ പള്ളിയിൽ ക്രിസ്മസ്സ് ആഘോഷങ്ങൾ

New Update

ഡൽഹി:   പാലം ഇൻഫന്റ് ജീസസ്സ് ഫൊറോനാ പള്ളിയിൽ ക്രിസ്മസ്സ് ആഘോഷങ്ങൾ ഡിസംബർ 24 ന് വൈകിട്ട് 7.30 ന് ആരംഭിക്കും. പിറവി തിരുക്കർമ്മങ്ങൾക്ക് ശേഷം ആഘോഷമായ വി.കുർബ്ബാനയ്ക്ക് വികാരി വെരി റവ. ഫാ. അബ്രഹാം ചെമ്പോട്ടിക്കൽ മുഖ്യ കാർമ്മികനായിരിക്കും.

തുടർന്ന് പാരീഷ് ഹാളിൽ ക്രിസ്മസ് കരോളിന് ശേഷം ക്രിസ്മസ് സമ്മാന നറുക്കെടുപ്പ്, പുൽക്കൂട് മത്സരം, ക്രിസ്മസ് പാപ്പാ, നോയമ്പ് കാലം മുഴുവൻ പള്ളിയിൽ വന്ന കുട്ടികൾ, ഇൻഫന്റ് ഓഫ് ദ ഈയർ എന്നിവർക്കുള്ള സമ്മാന വിതരണവും ഉണ്ടായിരിക്കും.

എല്ലാവർക്കും ക്രിസ്മസ് കേക്കും കാപ്പിയും വിതരണം ചെയ്യും.

ഡിസംബർ 25 ന് രാവിലെ 8.30 ന് മറ്റൊരു വി. കുർബ്ബാനയൂം ഉണ്ടായിരിക്കും.

Advertisment