Advertisment

പുഷ്പവിഹാർ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പതിനായിരക്കണക്കിന് ദീപങ്ങളോടെ ശിവരാത്രി ആഘോഷം

New Update

ഡൽഹി:  പുഷ്പവിഹാർ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം ഫെബ്രുവരി 21 ന് ആഘോഷിക്കും. വൈകിട്ട് നടക്കുന്ന ദീപാരാധനയിൽ ക്ഷേത്ര പരിസരത്ത് പതിനായിരക്കണക്കിന് ദീപങ്ങൾ ഭക്തർ ജ്വലിപ്പിക്കും.

Advertisment

publive-image

ഇത്തരം ദീപാരാധന കഴിഞ്ഞ കുറെ വർഷങ്ങളായി ഇവിടെ നടന്നുവരുന്നു. എന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ശിവപാർവതി ചൈതന്യം നിലനിൽക്കുന്ന ഇവിടെ ശ്രീകോവിലിൽ ദക്ഷിണദ്വാരത്തിലായി ശിവരൂപമായ ദക്ഷിണാമൂർത്തിയെ പ്രതിഷ്‌ഠിച്ച് ആരാധിച്ചു വരുന്നു.

രാവിലെ 7.30 മുതൽ ശിവലിംഗത്തിൽ പാലഭിഷേകം നടത്തപ്പെടും. പകൽ 7 മണിമുതൽ 5 മണിവരെ ശിവപുരാണ പാരായണം നടക്കും. വൈകിട്ട് 6.30 ന് ഭഗവതി സേവയും ഉണ്ടാകും.

വൈകിട്ട് 7 മണിമുതൽ അന്താരാഷ്‌ട്ര കഥകളി സംഘം അവതരിപ്പിക്കുന്ന 'ഹരിശ്ചന്ദ്ര ചരിതം' കഥകളിയും ഉണ്ട്.

രാവിലെ 8 മണിമുതൽ ലഘുഭക്ഷണ വിതരണവും വൈകിട്ട് 9 മണിക്ക് ബദാ൦ പാൽ വിതരണവും അന്നദാനവും ഉണ്ടാകും.

Advertisment