Advertisment

ഉറുദു അധ്യാപക നിയമനം: സംസ്ഥാനങ്ങൾ അലംഭാവം കാണിച്ചെന്ന് കേന്ദ്രമന്ത്രി

New Update

ഡൽഹി:  കേന്ദ്ര മാനവവിഭവശേഷി വകുപ്പ്, സ്കൂളുകളിൽ ഉറുദു അധ്യാപകരെ നിയമിക്കാൻ ആരംഭിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതി നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണപ്രദേശങ്ങളും അലംഭാവം കാണിച്ചെന്ന് കേന്ദ്ര മന്ത്രി രമേശ് പൊക്രിയാൽ നിഷാങ്ക്.

Advertisment

രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

കുറഞ്ഞത് 15 വിദ്യാർഥികളെങ്കിലും ഉറുദു പഠിക്കാൻ തയ്യാറുള്ള വിദ്യാലയങ്ങൾക്ക് ഉറുദു അധ്യാപകരെ നിയമിക്കാൻ ഓണറേറിയം നൽകുന്നതാണ് പദ്ധതി.

ഒരൊറ്റ സംസ്ഥാനമോ കേന്ദ്രഭരണപ്രദേശമോ ഇതിന് പ്രൊപ്പോസലുകൾപോലും നൽകിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.

അതുപോലെ മദ്രസകൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന സ്കീം ഫോർ ക്വാളിറ്റി എഡ്യൂക്കേഷൻ ഫോർ മദ്രസാസ്‌ അനുസരിച്ച് മദ്രസകളിലും മക്തബുകളിലും ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഹിന്ദി, ഇംഗ്ലീഷ് എന്നിവ പഠിപ്പിക്കാൻ മൂന്ന് അധ്യാപകരെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും മറ്റും നൽകുന്ന പദ്ധതിയിൽ 63.57 ഏഴ് കോടി നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

Advertisment