Advertisment

സി എസ് റ്റി സ്റേറഷനിൽ തിരുവോണ നാളിൽ ഒരുക്കുന്ന ഓണ പൂക്കളത്തിൽ നിങ്ങൾക്കും പങ്കാളികളാകാം

author-image
മനോജ്‌ നായര്‍
Updated On
New Update

മുംബൈ:  ഓൾ മുംബൈ മലയാളി അസോസിയേഷൻ (അമ്മ) തിരുവോണ നാളിൽ മദ്ധ്യ റെയിൽവേയിലെ ഏറ്റവും തിരക്കേറിയ സ്റ്റെഷനുകളിൽ ഒന്നായ സി എസ് റ്റിയിൽ ഓണ പൂക്കളം ഒരുക്കുന്നു. രണ്ടായിരത്തി പതിനഞ്ചിലാണ് സ്റ്റേറ്റേഷന്റെ ചരിത്രത്തിൽ ആദ്യമായി മലയാളികളുടെ ഒരു ഓണപൂക്കളം ഇവിടെ അമ്മയുടെ നേതൃതത്വത്തിൽ ഒരുക്കിയത്.

Advertisment

കഴിഞ്ഞ വർഷം കേരളത്തില പ്രളയകെടുതിയുടെ ഭാഗമായി പൂക്കളം ഇട്ടിരുന്നില്ല ഈ വർഷം സെപ്റ്റംബർ പത്താം തീയതി രാത്രി പത്തുമണിയോടെ ആരംഭിക്കുന്ന പൂക്കളമിടൽ തിരുവോണ ദിനമായ പതിനൊന്നാം തീയ്യതി രാവിലെ ഏഴു മണി മുതൽ കാണുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.

നാൽപ്പതു ലക്ഷത്തോളം യാത്രക്കാർ എത്തിച്ചേരുന്ന സിഎസ് റ്റി സ്റെഷനിൽ കഴിഞ്ഞ വർഷങ്ങളിൽ ഒരുക്കിയ പൂക്കളം കാണാൻ ഓരോ മിനിറ്റിലും ഏകദേശം എണ്ണുറോളം പേർ എത്തി ചേർന്നിരുന്നു. പൂക്കളം കാണുന്നതിനു വേണ്ടി വരുന്നവരുടെ തിരക്ക് കണക്കിലെടുത്ത് ഒരു ദിവസത്തിനു വേണ്ടി നിർമിച്ച പൂക്കളം രണ്ടു ദിവസത്തിനു ശേഷം മാത്രമാണ് അവിടെ നിന്നും മാറ്റിയത്.

സിഎസ് റ്റി സ്റെഷനിൽ 2008 ലെ ഭീകരാക്രമണത്തിൽ ഇരയായവർക്ക് വേണ്ടി സമർപ്പിക്കുന്ന ഈ പൂക്കളത്തിലൂടെ മനുഷ്യരെയെല്ലാം ഒന്നായ് കണ്ടിരുന്ന ഒരു നല്ല കാലത്തിന്റെ സ്മരണയും , ഓർമ്മയും മലയാളികളിലേക്ക് പകരാനും അതോടൊപ്പം മലയാളികളുടെ ഈ സാംസ്‌കാരിക ആഘോഷം മറ്റ് ഭാഷക്കാരിലേക്ക് എത്തിക്കുവാനുമുളള ശ്രമമാണ് ഈ പൂക്കളം കൊണ്ട് ഉദേശിക്കുന്നത്.

മലയാളികൾക്ക് അഭിമാന നിമിഷങ്ങൾ സമ്മാനിക്കുന്ന സി എസ് റ്റി. സ്റേറഷനിലെ ഓണപൂക്കളത്തിൽ നിങ്ങൾക്കും പങ്കാളികളാകാം.

Advertisment