Advertisment

മുംബൈയില്‍ ദളിത്‌ - മറാത്ത സംഘര്‍ഷത്തിനിടെ വ്യാപക ആക്രമണങ്ങള്‍. കയ്യില്‍ കല്ലുമായി നടക്കുന്ന ദളിത്‌ ബാലന്റെ വീഡിയോ വൈറലായി

New Update

മുംബൈ:  മഹാരാഷ്ട്രയില്‍ പൂനെ കൊരെഗാവ് യുദ്ധത്തിന്റെ 200 )0 വാര്‍ഷിക ആഘോഷത്തിനിടെ ദലിതര്‍ക്ക് നേരെ മറാത്ത നടത്തിയ ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

Advertisment

കലാപത്തിനിടെ എറിയാന്‍ കല്ലുമായി നടക്കുന്ന ദളിത്‌ ബാലകന്‍.  ഈ വീഡിയോ മുംബൈയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രീട്ടീഷുകാരുമായി നടന്ന യുദ്ധത്തിന്റെ 200 )0 വാര്‍ഷികാഘോഷത്തിനിടെയാണ് സംഘര്‍ഷം . ഏകദേശം 200 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പൂനെ കൊരെഗാവ് യുദ്ധം നടക്കുന്നത്. ഡിസംബര്‍ 31 നാണ് ബ്രീട്ടീഷുകാര്‍ക്കും ബജ്രായോ പേഷ്വ 2വിനും ഇടയില്‍ യുദ്ധം നടക്കുന്നത്.

അന്നത്തെ യുദ്ദത്തില്‍ ബജ്രോയൊയെ ബ്രീട്ടീഷുകാര്‍ പരാജയപ്പെടുത്തുകയും ചെയ്തു. ബ്രിട്ടീഷ് സൈന്യത്തിന്റെ പ്രധാന ഭാഗം ദലിതുകളായിരുന്നു. അതുകൊണ്ടു തന്നെ ദലിതര്‍ ഈ യുദ്ധം അവരുടെ വിജയമായി കണ്ടു . യുദ്ധം നടന്ന് സ്ഥലത്ത് ബ്രിട്ടീഷുകാര്‍ വിജയഫലകം സ്ഥാപിക്കുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്കിപ്പുറം തങ്ങളുടെ പൂര്‍വ്വികരുടെ ജീവന്‍ നഷ്ടപ്പെട്ട സ്ഥലത്ത് ആളുകള്‍ സന്ദര്‍ശനം നടത്തുകയും യുദ്ധം നടന്ന ദിവസം വാര്‍ഷികമായി ആചരിക്കുകയും ചെയ്തു പോന്നു. ഇന്നത്തെ രാഷ്ട്രിയക്കാര്‍ അന്ന് നടന്ന യുദ്ധം ദലിതര്‍ക്കെതിരെ ബ്രാഹ്മണര്‍ നടത്തിയ യുദ്ധമാണെന്ന് പറഞ്ഞ് പരത്തി.

ഒടുവില്‍ അത് ദലിതരും മറാത്തയും തമ്മിലുള്ള യുദ്ധമായി മാറി. ചരിത്രത്തില്‍ നിന്ന് യാതൊന്നും പഠിക്കാത്തവര്‍ ഇന്നും തമ്മില്‍തല്ലുന്നു. അതാണ് യാഥാര്‍ത്ഥ്യം.

 

mumbai dalit attack
Advertisment