Advertisment

കേരളാ ഹൗസ് ഉപരോധിക്കുന്നു

author-image
admin
New Update

മുംബൈ പ്രവാസി സമൂഹത്തോടുള്ള കേരള സർക്കാരുകളുടെ അവഗണനക്കെതിരെ കേരളീയ കേന്ദ്ര സംഘടനയും അംഗസംഘടനകളും താഴെ പറയുന്ന ഡിമാൻഡുകൾ ചൂണ്ടി കാണിച്ച് നിരവധി തവണ നിവേദനം കേരള സർക്കാരിന് നൽകിയെങ്കിലും ഇതുവരെയും യാതൊരു വിധ നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മെയ് ഒന്നാം തീയതി രാവിലെ 9 മുതൽ കേരള ഹൗസ് ഉപരോധിക്കുന്നു.

Advertisment

publive-image

1. കേരള ഹൗസിലെ വർദ്ധിപ്പിച്ച ഹാൾ വാടക കുറക്കുകയും സമാജങ്ങൾക്ക് സൗജന്യ നിരക്കിൽ നല്കുകയും ചെയ്യുക. മുംബൈ കേരള ഹൗസ്, മുംബൈ മലയാളികളുടെ സാംസ്ക്കാരിക കേന്ദ്രമാക്കുമെന്ന വി.എസ്സ്.സർക്കാറിന്റെ വാഗ്ദാനം നടപ്പാക്കുക.

2. നിലച്ചുപോയ ചികിത്സാ സഹായം പുനരാരംഭിക്കുക.

3. സംഘടനകൾ, നോർക്കയിൽ രജിസ്റ്റർ ചെയ്യേണ്ടതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുക.

4. 4 ദിവസത്തെ നോട്ടീസ് നൽകി വിളിച്ചു ചേർത്ത മലയാളം മിഷൻ ജനറൽ ബോഡി അസാധുവായി പ്രഖ്യാപിക്കുക. നോട്ടീസിൽ നിർദ്ദേശിച്ച വിധം സംഘടനാ പ്രതിനിധികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ജനറൽ ബോഡി ചേരാൻ നിർദ്ദേശം നൽകുക.

എല്ലാ പ്രവാസി മലയാളികളും കക്ഷി രാഷ്ട്രീയ - ജാതി -മത ഭേദമന്വേ ഈ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി മാത്യൂ തോമസ് അഭ്യർത്ഥിച്ചു.

Advertisment