മുംബൈയിൽ ശക്തമായ മഴ തുടരുന്നു. ട്രെയിൻ-വിമാന സർവീസുകൾ തടസ്സപ്പെട്ടു

Thursday, June 7, 2018

മുംബൈ:  മുംബൈയിൽ ശക്തമായ മഴ തുടരുന്നു. അടുത്ത 24 മണിക്കൂറോളം മഴ തുടരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. നഗരത്തിലെ റോഡുകളിൽ വെള്ളം നിറഞ്ഞ്​ ഗതാഗതം സ്​തംഭിച്ചു. ദാദർ, പരേൽ, ബാന്ദ്ര, ബോരിവല്ലി അന്ദേരി എന്നിവിടങ്ങളിലാണ്​ റോഡിൽ വെള്ളം കയറിയത്​​.​

മഴയെ തുടര്‍ന്ന്‍ ഇന്നും ട്രെയിൻ-വിമാന സർവീസുകൾ തടസ്സപ്പെട്ടു. നിരവധി ട്രെയിനുകൾ വൈകുകയും ലണ്ടനിൽ നിന്നുള്ള ജെറ്റ്​ എയർവേസ്​ വിമാനം അഹമ്മദാബാദിലേക്ക്​ വഴിതിരിച്ച്​ വിടുകയും ​ചെയ്​തു.

വൈദ്യുത വിതരണത്തിൽ വന്ന പ്രതിസന്ധി കാരണമാണ്​ ട്രെയിനുകൾ വൈകിയത്​. റെയിൽവേയുടെ സെൻട്രൽ ലൈനിൽ 15 മിനിറ്റ്​ വരെ ട്രെയിനുകൾ വൈകും​.

×