Advertisment

മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് ട്രെയിന്‍ വഴിയില്‍ കുടുങ്ങി. യാത്രക്കാരെ രക്ഷിക്കാന്‍ ഹെലികോപ്റ്ററുകളും ബോട്ടുകളുമെത്തി

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ:  കനത്തമഴയെ തുടര്‍ന്ന് മുംബൈ-കോലാപുര്‍ മഹാലക്ഷ്മി എക്‌സ്പ്രസ് വഴിയില്‍ കുടുങ്ങി. ട്രെയിനില്‍നിന്ന് ഏഴുന്നൂറോളം യാത്രക്കാരെ രക്ഷപ്പെടുത്താന്‍ രണ്ടു സൈനിക ഹെലികോപ്റ്ററുകളും ദേശീയ ദുരന്ത നിവാരണ സേനയുടെ ആറു ബോട്ടുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

Advertisment

publive-image

മുംബൈയില്‍നിന്ന് നൂറുകിലോമീറ്റര്‍ അകെല, വംഗാണിക്കും ബദ്‌ലാപുറിനും ഇടയിലാണ് ട്രെയിന്‍ കുടുങ്ങിക്കിടക്കുന്നത്.

ട്രെയിനിനു ചുറ്റും ആറടിയോളം വെള്ളക്കെട്ടാണു രൂപപ്പെട്ടിരിക്കുന്നത്.  വെള്ളിയാഴ്ച രാത്രി മുതല്‍ ട്രെയിനില്‍ കുടുങ്ങിക്കിടക്കുന്ന യാത്രികര്‍ തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നിരവധി മണിക്കൂറുകളായി വെള്ളമോ ഭക്ഷണമോ ഇല്ലാത്ത അവസ്ഥയിലാണെന്നു യാത്രികര്‍ പറഞ്ഞു. രക്ഷപ്പെടാനായി വെള്ളത്തിലേക്ക് ഇറങ്ങരുതെന്ന് റെയില്‍വേ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Advertisment