Advertisment

വസായ് ബസ്സീല്‍ കേരള സമാജം 58 -)൦ വാര്‍ഷികം ബികെഎസ് സ്കൂള്‍ അങ്കണത്തില്‍ ഇന്ന് വൈകിട്ട്. കലാഭവന്‍ സതീശിന്റെ നേതൃത്വത്തില്‍ വര്‍ണ്ണാഭമായ കലാവിരുന്ന്

New Update

മുംബൈ:  വസായ് മലയാളികളുടെ കൂട്ടായ്മയായ ബസ്സീല്‍ കേരള സമാജത്തിന്റെ 58-)൦മത് വാര്‍ഷികം ഇന്ന് നടക്കും. വൈകിട്ട് 6 മണി മുതല്‍ ബി കെ എസ് സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന വാര്‍ഷികാഘോഷ പരിപാടികളില്‍ വസായ് മലയാളി വിദ്യാര്‍ഥികളും കൊച്ചു കുട്ടികളും അണിനിരക്കുന്ന നിരവധി കലാപരിപാടികള്‍ അവതരിപ്പിക്കപ്പെടും.

6 ന് പൊതുസമ്മേളനം ആരംഭിക്കും. തുടര്‍ന്ന്‍ നൃത്ത നൃത്യങ്ങള്‍ അവതരിപ്പിക്കപ്പെടും. സതി വിജയകുമാര്‍, സുജാത വിപിന്‍, മോജിത മോഹന്‍ദാസ് എന്നിവരാണ് കുട്ടികളുടെ പരിപാടികളുടെ സംയോജനവും ക്രോഡീകരണവും നിര്‍വഹിച്ചിരിക്കുന്നത്. പ്രശസ്ത മിമിക്രി കലാകാരന്‍ കലാഭവന്‍ സതീശിന്റെ മിമിക്രിയും ഉണ്ടായിരിക്കും. വസായ് മേലേരി നാടന്‍പാട്ട് സംഘം അവതരിപ്പിക്കുന്ന നാടന്‍ പാട്ടും ഉണ്ടായിരിക്കും.

ആഘോഷ പരിപാടികള്‍ക്ക് പ്രസിഡന്റ് പി വി കെ നമ്പ്യാര്‍, ജനറല്‍സെക്രട്ടറി സജി പി ഡേവിഡ്, ട്രഷര്‍ രാജേഷ് അയ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Advertisment