Advertisment

വസായ് ഫൈൻ ആർട്സ് ഫെസ്റ്റിവൽ ഫെബ്രുവരി 23, 24,25 തീയതികളിൽ

New Update

വസായ്:  വസായ് ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഈ വർഷത്തെ വസായ് ഫൈൻ ആർട്സ് ഫെസ്റ്റിവൽ ഫെബ്രുവരി 23, 24, 25തീയതികളിൽ വസായ് വെസ്റ്റ് സായ് നഗർ ഗ്രൗണ്ടിൽ വച്ചു നടക്കും.

Advertisment

publive-image

ആദ്യ ദിവസമായ ഫെബ്രുവരി 23 വെള്ളിയാഴ്ച്ച വൈകുന്നേരം 6. 30 മുതൽ പാലക്കാട്‌ ശ്രീരാം നേതൃത്വം നൽകുന്ന ക്ലാസിക്കൽ ഫ്യൂഷൻ, ശനിയാഴ്ച വൈകുന്നേരം 6.00 മണി മുതൽ നവമാധ്യമങ്ങളിളിലൂടെ ലോക ശ്രദ്ധ തന്റെ ശബ്ധമാധുര്യം കൊണ്ട് പിടിച്ചു പറ്റിയ കുമാരി സൂര്യഗായത്രി നയിക്കുന്ന ക്ലാസിക്കൽ ഭജൻ, തുടർന്ന് രാത്രി 8 മണിമുതൽ കലൂർ രാമൻകുട്ടി മാരാർ കലൂർ ഉണ്ണികൃഷ്ണൻ, കലൂർ ജയൻ എന്നിവർ നയിക്കുന്ന ത്രിബിൾ തായമ്പക എന്നിവയും അരങ്ങേറും.

മൂന്നാം ദിവസമായ ഫെബ്രുവരി ഞായറാഴ്ച വൈകുന്നേരം 6മണിമുതൽ സിനിമസംഗീത സംവിധായകൻ ശരത് നയിക്കുന്ന സംഗീതകച്ചേരി എന്നിവ അരങ്ങേറും. പ്രവേശനം സൗജന്യമാണ്.

Advertisment