പ്രളയകെടുത്തിയിലാണ്ട കേരളത്തെ പുനർസൃഷ്ടിക്കാൻ ഒരു കൈത്താങ്ങ് ആയി വസായ് ഫൈൻ ആർട്സ് സൊസൈറ്റിയും

മനോജ്‌ നായര്‍
Monday, October 22, 2018

മുംബൈ: വസായ് ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഈ വർഷത്തെ ഫൈൻ ആർട്സ് ഫെസ്റ്റിവൽ ജനുവരി 4, 5, 6 തീയതികളിൽ വസായ് സായ് നഗർ ഗ്രൗണ്ടിൽ വച്ചു നടക്കും . ഈ വർഷത്തെ ഫൈൻ ആർട്സ് ഫെസ്റ്റിവൽ മണ്മറഞ്ഞു പോയ പ്രശസ്ത വയലിൻ കലാകാരൻ ബാലഭാസ്കറിന് വേണ്ടിയുള്ള സമർപ്പണമാണ്.

3 ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ആദ്യദിവസം ബാലഭാസ്കരോടൊപ്പം നിരവധി വേദികളിൽ ഒരുമിച്ചു ഫ്യൂഷൻ തരംഗം സൃഷ്ടിച്ച സ്റ്റീഫൻ ദേവസ്സി, പ്രശസ്ത തബല കലാകാരൻ ഫസൽ ഖുറേഷി, മൃദംഗകലാകാരൻ ശ്രീധർ പാർത്ഥസാരഥി, സാരംഗി കലാകാരൻ ദിൽഷാദ് ഖാൻ, വയലിൻ കലാകാരൻ പി എസ് അഭിജിത് നായർ, എന്നിവർ ആണിനിരക്കും.

രണ്ടാംദിവസം ശ്രീ കൃഷ്ണ രാജ രചനയും സംഗീതവും നിർവഹിച്ചു പത്മശ്രീ കലാമണ്ഡലം ക്ഷേമവതിയും അനുപമ മോഹനും നൃത്തസംവിധാനം നിർവഹിച്ചു ശിവാനന്ദരാസലഹരി എന്ന സംഗീതനൃത്താവിഷ്കാരവും മൂന്നാമത്തെ ദിവസം പ്രശസ്ത സാക്സോഫോൺ കലാകാരൻ പത്മശ്രീ ഡോക്ടർ കദ്രി ഗോപാൽനാഥ്‌ അവതരിപ്പിക്കുന്ന സാക്സോഫോൺ കച്ചേരി എന്നിവ അണിനിരക്കും.

കോർപ്പറേറ്റ് സ്പോൺസർഷിപ്പിലൂടെ സമാഹരിക്കുന്ന തുക ചിലവ് കഴിഞ്ഞു മിച്ചം വരുന്ന തുക നവകേരളസൃഷ്ടിക്കുള്ള സംഭാവന ആയി നൽകുവാനും തീരുമാനിച്ചു

×