പ്രളയബാധിതർക്ക് കൈത്താങ്ങുമായി ബസ്സീൻ കേരളസമാജം

മനോജ്‌ നായര്‍
Monday, July 23, 2018

2018 ജൂലൈ മാസം ആദ്യവാരത്തിലെ കനത്ത മഴയെ തുടർന്ന് വസായ് മേഖലയിലെ താമസ സ്ഥലങ്ങളിൽ വെള്ളം കയറി നാശനഷ്ടം സംഭവിച്ച സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അംഗങ്ങൾക്ക് ബസ്സീൻ കേരള സമാജം സാമ്പത്തിക സഹായം നൽകുവാൻ ഇന്ന് ചേർന്ന ഭരണസമിതി യോഗം തീരുമാനിച്ചു.

സാമ്പത്തികസഹായം ആവശ്യമുള്ള അംഗങ്ങൾ ബസ്സീൻ കേരള സമാജം അംഗത്വ തിരിച്ചറിയൽകാർഡിന്റെ പകർപ്പ്, ആധാർകാർഡ് കോപ്പി, എന്നിവ സഹിതം ജൂലൈ 31നകം ബസ്സീൻ കേരള സമാജം ഭരണ സമിതിക്ക് അപേക്ഷ നൽകണം.

ലഭിക്കുന്ന അപേക്ഷകരുടെ ഗൃഹസന്ദർശനം നടത്തി യോഗ്യരായവർക്കു ബസ്സീൻ കേരള സമാജം ധനസഹായം നൽകുന്നതായിരിക്കുമെന്ന് ബസ്സീൻ കേരളസമാജം ജനറൽ സെക്രട്ടറി  സജി പി ഡേവിഡ്‌ അറിയിച്ചു.

×