വസായ് വിരാർ മേഖലയിലെ വെള്ള പൊക്ക ദുരിതാശ്വാസത്തിന് കൈത്താങ്ങുമായി കേരള കേന്ദ്രീയ സംഘടനയും മലയാളി സമാജങ്ങളും

മനോജ്‌ നായര്‍
Wednesday, August 8, 2018

വസായ്:  ബസ്സീൻ കേരള സമാജം, വിരാർ കേരള സമാജം, കേരള സമാജം വസായ് ഈസ്റ്റ്‌, നല്ലസോപ്പാര കേരളീയ സമാജം എന്നീ സംഘടനകളോടൊപ്പം കേരള കേന്ദ്രിയ സംഘടനയും സഹകരിച്ച് വിരാർ, നല്ലസോപ്പാര, വസായ് മേഖലയിൽ കഴിഞ്ഞ ജൂലൈ മാസത്തിലെ കനത്ത മഴയെ തുടർന്ന് താമസ സ്ഥലങ്ങളിൽ വെള്ള൦കയറി നാശനഷ്ടം സംഭവിച്ച അർഹരായ മലയാളി കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നു.

ബസ്സീൻ കേരള സമാജം പ്രസിഡന്റ്‌ പി. വി കെ നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന മേല്പറഞ്ഞ സംഘടനകളുടെ യോഗത്തിൽ ആണ് തീരുമാനിച്ചത്.

ദുരിതാശ്വാസപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും അർഹരായവരെ കണ്ടെത്തുന്നതിനും ഒരു ആക്ഷൻ കൌൺസിൽ രൂപികരിച്ചു.

പി.വി.കെ. നമ്പ്യാർ (ബി. കെ. എസ്സ് വസായ്, ) ചെയർമാൻ, ചന്ദ്രമൗലി (വിരാർ കേരള സമാജം) വൈസ് ചെയർമാൻ, ദിനേശ് പൊതുവാൾ (KKS മുംബൈ ) കൺവീനർ, രാജേഷ് നാരായണൻ,(നല്ലസോപ്പാര കേരളീയ സമാജം) പ്രജീഷ് (കേരള സമാജം വസായ് ഈസ്റ്റ്‌ ) സജി പി ഡേവിഡ്,ഗിരീഷ് നായർ (ബി കെ എസ്സ് വസായ്) ശ്രീകുമാർ, മധുസൂദനൻ (KKS മുംബൈ ) എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു.

യോഗത്തിൽ പി ആർ കൃഷ്ണൻ, Adv. പത്മദിവാകരൻ, സുരേന്ദ്രബാബു എന്നിവർ സംസാരിച്ചു..

×