വൈകി എത്തിയതിന് അമ്മ വഴക്ക് പറഞ്ഞു: മെട്രോയ്ക്കു മുന്നില്‍ ചാടി അത്മഹത്യയ്ക്ക് ശ്രമിച്ച പതിനെട്ടുകാരന്‍ അത്ഭുതകരമായി രക്ഷപെട്ടു: സംഭവം ബെംഗലൂരൂവില്‍

Saturday, January 12, 2019

ബം​ഗ​ളൂ​രു: അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് മെ​ട്രോ ട്രെ​യി​നി​നു മു​ന്നി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച കൗ​മാ​ര​ക്കാ​ര​ന്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ബം​ഗ​ളൂ​രു​വി​ല്‍ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വൈ​കി എ​ത്തി​യ​തി​നു അ​മ്മ വ​ഴ​ക്കു​പ​റ​ഞ്ഞ​തി​നു​ള്ള മ​നോ​വി​ഷ​മ​ത്തി​ല്‍ പ​തി​നെ​ട്ടു​കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

ട്രെ​യി​ന്‍ ഡ്രൈ​വ​ര്‍ മ​ദി​വ​ല്ല​പ്പ കൗ​മാ​ര​ക്കാ​ര​ന്‍ ട്രാ​ക്കി​ലേ​ക്കു ചാ​ടു​ന്ന​തു​ക​ണ്ട് സ​ഡ​ന്‍​ബ്രേ​ക്ക് ഉ​പ​യോ​ഗി​ച്ച്‌ ട്രെി​യി​ന്‍ നി​ര്‍​ത്തി​യ​താ​ണ് അ​പ​ക​ടം ഒ​ഴി​വാ​ക്കി​യ​ത്. എ​ന്നാ​ല്‍ വീ​ഴ്ച​യി​ല്‍ പ​രി​ക്കേ​റ്റ കൗ​മാ​ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വി​ദ്യാ​ര്‍​ഥി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ബം​ഗ​ളൂ​രു​വി​ല്‍ തു​ന്ന​ല്‍​ക്ക​ട ന​ട​ത്തു​ക​യാ​ണ്. സം​ഭ​വ​മ​റി​ഞ്ഞ് ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി കു​മാ​ര​സ്വാ​മി ആ​ശു​പ​ത്രി​യി​ലെ​ത്തി കൗ​മാ​ര​ക്കാ​ര​നെ സ​ന്ദ​ര്‍​ശി​ച്ചു.

×