നല്ല സര്‍ക്കാരിന് വേണ്ടി എല്ലാവരും വോട്ട് ചെയ്യാന്‍ ഇറങ്ങി, ബിജെപിയുടെ പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തു; ജനങ്ങളുടെ അനുഗ്രഹം തങ്ങള്‍ക്ക് ലഭിക്കുമെന്ന് അനുരാഗ് താക്കൂര്‍

ഹിമാചല്‍ പ്രദേശില്‍ വോട്ട് രേഖപ്പെടുത്തി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. വോട്ടര്‍മാരെ അഭിനന്ദിച്ച അദ്ദേഹം ജനങ്ങള്‍ ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കുകയാണെന്നും പറഞ്ഞു.

New Update
H

ഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ വോട്ട് രേഖപ്പെടുത്തി കേന്ദ്രമന്ത്രിയും ഹമീര്‍പൂര്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ അനുരാഗ് താക്കൂര്‍. വോട്ടര്‍മാരെ അഭിനന്ദിച്ച അദ്ദേഹം ജനങ്ങള്‍ ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കുകയാണെന്നും പറഞ്ഞു.

Advertisment

നല്ല സര്‍ക്കാരിന് വേണ്ടി എല്ലാവരും വോട്ട് ചെയ്യാന്‍ ഇറങ്ങിയിട്ടുണ്ടെന്നും ബിജെപിയുടെ പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ജനങ്ങളുടെ അനുഗ്രഹം ഞങ്ങള്‍ക്ക് ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Advertisment