അരവിന്ദ് കെജ്രിവാള്‍ ഇന്ന് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങും; ഒരു ലക്ഷം രൂപയുടെ ജാമ്യം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

അതേസമയം, കെജ്രിവാളിന്‌റെ ഇളവിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. News | ദേശീയം | ലേറ്റസ്റ്റ് ന്യൂസ് | Delhi

New Update
Kejriwal

ഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റൂസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്നു.

Advertisment

കേജ്രിവാളിന്റെ അഭിഭാഷകര്‍ ഒരു ലക്ഷം രൂപയുടെ ജാമ്യം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ ഇടക്കാല ജാമ്യം അവസാനിച്ചതിന് ശേഷം ജൂണ്‍ 2 മുതല്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി തിഹാര്‍ ജയിലില്‍ നിന്ന് മോചിതനാകും. കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് ജയിലിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കെജ്രിവാളിന്‌റെ ഇളവിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

Advertisment