നഗരത്തിലെ ജനങ്ങള്‍ക്കായി ഹരിയാന കൂടുതല്‍ വെള്ളം തുറന്നുവിടുന്നതുവരെ ഒന്നും കഴിക്കില്ല: മന്ത്രി അതിഷിയുടെ അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്

നഗരത്തിലെ ജനങ്ങള്‍ക്കായി ഹരിയാന കൂടുതല്‍ വെള്ളം തുറന്നുവിടുന്നതുവരെ താന്‍ ഒന്നും കഴിക്കില്ലെന്ന് അതിഷി പറഞ്ഞു. നഗരത്തില്‍ 28 ലക്ഷം പേര്‍ ജലക്ഷാമം അനുഭവിക്കുകയാണെന്ന് അവര്‍ പറഞ്ഞു.

New Update
Atishi

ഡല്‍ഹി: രാജ്യതലസ്ഥാനത്തെ ജലക്ഷാമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി ജലമന്ത്രി അതിഷി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.

Advertisment

നഗരത്തിലെ ജനങ്ങള്‍ക്കായി ഹരിയാന കൂടുതല്‍ വെള്ളം തുറന്നുവിടുന്നതുവരെ താന്‍ ഒന്നും കഴിക്കില്ലെന്ന് അതിഷി പറഞ്ഞു. നഗരത്തില്‍ 28 ലക്ഷം പേര്‍ ജലക്ഷാമം അനുഭവിക്കുകയാണെന്ന് അവര്‍ പറഞ്ഞു.

ഡല്‍ഹിയുടെ അവകാശമായ ജലം ഹരിയാന വിട്ടുനല്‍കുന്നില്ലെന്ന് ആരോപിച്ചാണ് മന്ത്രി വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. വെള്ളിയാഴ്ച ഹരിയാനയില്‍ നിന്ന് പ്രതിദിനം 110 ദശലക്ഷം ഗാലന്‍ വെള്ളമാണ് തുറന്നുവിട്ടതെന്ന് അവര്‍ പറഞ്ഞു.വെള്ളത്തിനായി ഡല്‍ഹി ആശ്രയിക്കുന്നത് അയല്‍ സംസ്ഥാനങ്ങളെയാണെന്നും ജലമന്ത്രി പറഞ്ഞു.

നദികളിലൂടെയും കനാലിലൂടെയും അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് 1,005 എംജിഡി വെള്ളമാണ് ലഭിക്കുന്നത്, അതില്‍ ഹരിയാന 613 എംജിഡി വെള്ളം നല്‍കുന്നു. ഇത് ഏതാനും ആഴ്ചകളായി ഹരിയാന 513 എംജിഡിയായി കുറച്ചു. ഇത് 28 ലക്ഷത്തിലധികം ആളുകളെ ബാധിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment