ഡല്‍ഹിയില്‍ സ്‌കൂളിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ മൃതദേഹം; ഉഷ്ണ തരംഗം മൂലമെന്ന് സംശയം

നിലവില്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാളുടെ ശരീരത്തില്‍ മുറിവുകളില്ല. മരണത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ല. News | ദേശീയം | ലേറ്റസ്റ്റ് ന്യൂസ് | Delhi

New Update
auto Untitledsa.jpg

ഡല്‍ഹി: നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് ഏരിയയിലെ സ്‌കൂളിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ മൃതദേഹം കണ്ടെത്തി. വിവരം ലഭിച്ചയുടന്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജിടിബി ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു.

Advertisment

നിലവില്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാളുടെ ശരീരത്തില്‍ മുറിവുകളില്ല. മരണത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ല. ഉഷ്ണ തരംഗം മൂലമാണെന്നാണ് നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണ്.

Advertisment