ഇന്ദ്രപ്രസ്ഥത്തിൽ ചടുല നീക്കവുമായി ഇന്ത്യ മുന്നണിയും ! സർക്കാർ രൂപീകരണത്തിന്റെ സാധ്യതകൾ തേടി ഇന്ത്യ സഖ്യം. എൻഡിഎ ഘടകകക്ഷികളെ വിളിച്ച് ഇന്ത്യ സഖ്യ നേതാക്കൾ ! നിതീഷിന് ഉപപ്രധാന മന്ത്രി പദവി വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. നേതാക്കളെ കൂടെ നിർത്താൻ എൻഡിഎയും

ഫലം പുറത്തു വന്നതിന്റെ പിന്നാലെ തന്നെ ഇന്ത്യ മുന്നണിയും സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ്. നിലവിൽ എൻഡിഎ മുന്നണിയിലുള്ള ജെഡിയു, ടിഡിപി എന്നീ കക്ഷികളുമായി ഇന്ത്യ സഖ്യത്തിന്റെ നേതാക്കളുമായി ചർച്ച നടത്തി.

New Update
sharad pawar mallikarjun kharge nitheesh kumar

ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം പൂർണമായും പുറത്തു വരുന്നതിന് മുമ്പ് തന്നെ നിർണായക നീക്കവുമായി ഇന്ത്യ മുന്നണി. സഖ്യത്തിന്റെ യോഗം ഇന്ന് വൈകിട്ട് ചേരും.

Advertisment

ഫലം പുറത്തു വന്നതിന്റെ പിന്നാലെ തന്നെ ഇന്ത്യ മുന്നണിയും സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ്. നിലവിൽ എൻഡിഎ മുന്നണിയിലുള്ള ജെഡിയു, ടിഡിപി എന്നീ കക്ഷികളുമായി ഇന്ത്യ സഖ്യത്തിന്റെ നേതാക്കളുമായി ചർച്ച നടത്തി.

ശരത് പവാറാണ് നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും വിളിച്ച് പിന്തുണ അഭ്യർത്ഥിച്ചത്. ഉപ പ്രധാനമന്ത്രി പദവിയടക്കം വാഗ്ദാനം ചെയ്തുവെന്നാണ്  സൂചന.

ചെറു കക്ഷികളെ കൂടുതലായി തങ്ങളുടെ പക്ഷത്തിലാക്കാനുള്ള ശ്രമവും ഇന്ത്യ മുന്നണി തുടങ്ങിയിട്ടുണ്ട്. ബിജെപിയും സഖ്യകക്ഷികളെ ഒപ്പം തന്നെ നിർത്താനുള്ള നീക്കം സജീവമാക്കിയിട്ടുണ്ട്.

Advertisment