പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിഞ്ജ ചെയ്യുന്ന ക്യാബിനറ്റ് മന്ത്രിമാരുടെ കൂട്ടത്തില്‍ സുരേഷ് ഗോപിയും പരിഗണനയില്‍. തൃശൂരില്‍ മിന്നും വിജയം നേടിയ സുരേഷ് ഗോപിക്ക് ക്യാബിനറ്റ് മന്ത്രി പദവിയും സുപ്രധാന വകുപ്പും ഉറപ്പായി

കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി സ്ഥാനാര്‍ഥി കേരളത്തില്‍ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. 2016 ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഓ രാജഗോപാല്‍ നേമം മണ്ഡലത്തില്‍ വിജയിച്ചതാണ് ആദ്യ ജയം.

New Update
suresh gopi-6

ഡല്‍ഹി: തൃശൂരില്‍ മിന്നുന്ന വിജയം നേടിയ സുരേഷ് ഗോപി കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള മൂന്നാം ബിജെപി സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്ന ചടങ്ങില്‍ തന്നെ സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞയും നടത്താനാണ് ദേശീയ നേതൃത്വം ആലോചിക്കുന്നത്.

Advertisment

കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി സ്ഥാനാര്‍ഥി കേരളത്തില്‍ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. 2016 ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഓ രാജഗോപാല്‍ നേമം മണ്ഡലത്തില്‍ വിജയിച്ചതാണ് ആദ്യ ജയം.

തൃശൂരില്‍ സംസ്ഥാനത്തെതന്നെ അതിപ്രഗല്ഭരായ യുഡിഎഫ് - എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചിട്ടും അവരെ നേരിട്ട് 75000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപിയുടെ ജയം.

ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിഞ്ജ ചെയ്യുന്ന മന്ത്രിമാരുടെ കൂട്ടത്തില്‍ സുരേഷ് ഗോപിയെയും ഉള്‍പ്പെടുത്തും എന്നാണ് സൂചന . ഇതുസംബന്ധിച്ച് ബിജെപി സംസ്ഥാന ഘടകത്തിനും സൂചന ലഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട് .

പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം സുരേഷ് ഗോപി വ്യാഴാഴ്ച ഡെല്‍ഹിയില്‍ എത്തും. പുതിയ സര്‍ക്കാരിന്‍റെ സത്യപ്രതിഞ്ജ ശനിയാഴ്ച എന്നാണ് നിലവിലെ പരിപാടി. 

Advertisment