ഒരു ദശാബ്ദക്കാലം ബിജെപി ഉയര്‍ത്തിപ്പിടിച്ച 'കോണ്‍ഗ്രസ് മുക്ത ഭാരത'മെന്ന മുദ്രാവാക്യം കടപുഴകി വീണു. ദേശീയ രാഷ്ട്രീയത്തിലെ രണ്ടാം കക്ഷിയായി കോണ്‍ഗ്രസും 'പ്രതിപക്ഷ' നേതാവായി രാഹുല്‍ ഗാന്ധിയും വളര്‍ന്നിരിക്കുന്നു. ഇനി ആ മുദ്രാവാക്യമുണ്ടാകുമോ ?

ഭരണമുണ്ടായിരുന്ന ഓരോ സംസ്ഥാനങ്ങളിലും പരാജയമോ അട്ടിമറിയോ സംഭവിച്ചു. ഇപ്പോള്‍ അതേ ഭരണമുള്ളത് 3 സംസ്ഥാനങ്ങളില്‍ മാത്രം. 10 വര്‍ഷം കേന്ദ്രത്തില്‍ പ്രതിപക്ഷമാകാന്‍ പോലുമുള്ള അംഗബലം കോണ്‍ഗ്രസിനില്ലായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
rahul gandhi narendra modi-2

ഡല്‍ഹി: 2014 -ല്‍ അധികാരമേല്‍ക്കുമ്പോള്‍ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉയര്‍ത്തിയ മുദ്രാവാക്യമായിരുന്നു 'കോണ്‍ഗ്രസ് മുക്ത ഭരതം'. അതിനുശേഷമുള്ള ഓരോ മാസവും ഈ മുദ്രാവാക്യം ശരിവയ്ക്കുന്ന തരത്തിലായിരുന്നു കോണ്‍ഗ്രസിന്‍റെ തകര്‍ച്ച.

Advertisment

ഭരണമുണ്ടായിരുന്ന ഓരോ സംസ്ഥാനങ്ങളിലും പരാജയമോ അട്ടിമറിയോ സംഭവിച്ചു. ഇപ്പോള്‍ അതേ ഭരണമുള്ളത് 3 സംസ്ഥാനങ്ങളില്‍ മാത്രം. 10 വര്‍ഷം കേന്ദ്രത്തില്‍ പ്രതിപക്ഷമാകാന്‍ പോലുമുള്ള അംഗബലം കോണ്‍ഗ്രസിനില്ലായിരുന്നു.

എന്നാല്‍ 2024 ലോക്സഭാ തെരഞ്ഞെടുപ്പോടെ രാജ്യത്ത് കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. ബിജെപി ശക്തികേന്ദ്രങ്ങളായി മാറിയ യുപിയിലടക്കം കോണ്‍ഗ്രസിന് എംപിമാരായി. ഗാന്ധി കുടുംബം നാളുകളായി മല്‍സരിക്കുന്ന റായ്ബറേലിയിലും അമേഠിയിലും ലക്ഷത്തിനും മേല്‍ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് വിജയിച്ചത്.


രാജസ്ഥാനിലും മഹാരാഷ്ട്രയിലും ബീഹാറിലും പഞ്ചാബിലും കേരളത്തിലുമടക്കം പാര്‍ട്ടി തിരിച്ചുവരവിന്‍റെ ശക്തമായ സൂചനയാണ് തെരഞ്ഞെടുപ്പു ഫലം. ഒറ്റയ്ക്ക് 99 സീറ്റുകള്‍ വിജയിച്ച കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും തിരിച്ചുവരവറിയിച്ചു.


നേരത്തെ കോണ്‍ഗ്രസിനെ മുഖ്യ പ്രതിപക്ഷ കക്ഷിയായി പോലും അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന  പ്രതിപക്ഷ കക്ഷികള്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെ അംഗീകരിക്കുന്നു; രാഹുല്‍ ഗാന്ധിയെ നേതാവായും സ്വീകരിക്കുന്നു.

മാത്രമല്ല, കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാലും അത് ബഹുകക്ഷി പിന്തുണയോടെ ആണെന്നതിനാല്‍ ഏത് സമയത്തും അട്ടിമറിക്കുള്ള സാധ്യത അടുത്തുണ്ട്. അതിനാല്‍ തന്നെ കേന്ദ്രത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ബിജെപി കഴിഞ്ഞാല്‍ നിര്‍ണായക ശക്തിയായി മാറിയിരിക്കുകയാണ്. 

ഇതോടെ 'കോണ്‍ഗ്രസ് മുക്ത ഭാരത'മെന്ന ബിജെപിയുടെ കഴിഞ്ഞ 10 വര്‍ഷത്തെ മുദ്രാവാക്യം കടപുഴകി വീണിരിക്കുകയാണ്.

Advertisment