/sathyam/media/media_files/LRM1Rkc0wcFGxAc4eBrW.jpg)
ഡല്‍ഹി: എംപിയായി ഏത് മണ്ഡലത്തില്‍ തുടരണമെന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം തിങ്കളാഴ്ച. രാഹുല്‍ വയനാട് ഒഴിയുമെന്ന് ഉറപ്പാണെങ്കിലും ഇത് സംബന്ധിച്ച പ്രഖ്യാപനം നീളുകയാണ്. എന്നാല്‍ 14 ദിവസത്തിനകം രണ്ടാം സീറ്റ് ഒഴിയണമെന്നുള്ളതിനാല്‍ തീരുമാനം ഇനിയും നീട്ടുക സാധ്യമല്ല.
അതേസമയം രാഹുല്‍ ഒഴിയുന്ന സീറ്റില്‍ പ്രിയങ്കാ ഗാന്ധി മല്‍സരിക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. മല്‍സരിക്കാന്‍ പ്രിയങ്ക ഇനിയും സമ്മതം മൂളിയിട്ടില്ലെന്നതാണ് പ്രധാന പ്രതിസന്ധി.
രണ്ട് മണ്ഡലങ്ങള്‍ക്കും സ്വീകാര്യമായ തീരുമാനം ഉണ്ടാകുമെന്നാണ് രാഹുല്‍ വയനാട്ടില്‍ പ്രസ്താവിച്ചത്. അത് തനിക്കു പകരം പ്രിയങ്ക മണ്ഡലം ഏറ്റെടുക്കും എന്ന പ്രതീക്ഷയിലാണെന്നാണ് വിലയിരുത്തല്‍.
രാഹുല്‍ ഒഴിയുമ്പോള്‍ പ്രിയങ്ക മല്‍സരിക്കാന്‍ കൂട്ടാക്കിയില്ലെങ്കില്‍ മലപ്പുറം ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയ്, മുന്‍ മന്ത്രി പികെ ജയലക്ഷ്മി, നേതാക്കളായ നൗഷാദ് അലി, ആര്യാടന്‍ ഷൗക്കത്ത് എന്നീ പേരുകളൊക്കെ പരിഗണനയിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us