/sathyam/media/media_files/3MpGZB6WYGh29YqSCg3E.jpg)
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'പോപ്പ് ' നയതന്ത്രം ക്രൈസ്തവ സമുദായങ്ങള്‍ക്കിടയില്‍ ഫലം കാണുമോ ? പോപ്പിന്‍റെ ഇന്ത്യാ സന്ദര്‍ശനം എപ്പോള്‍ ? സന്ദര്‍ശനത്തില്‍ കേരളം ഉണ്ടാകുമോ ? രാജ്യത്തെ ന്യൂനപക്ഷ സമൂഹം കാത്തിരിക്കുന്നത് മോദിയുടെ പോപ്പ് നയതന്ത്രത്തിന്‍റെ വിജയം എങ്ങനെ ഫലം കാണുമെന്നാണ്.
മോദി ഇത് രണ്ടാം തവണയാണ് പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണുന്നത്. ഇത്തവണത്തെ സന്ദര്‍ശനം ജി - 7 ഉച്ചകോടിക്കിടെയുള്ള പ്രത്യേക ക്ഷണിതാക്കളുടെ യോഗത്തിനിടെയായിരുന്നു. പോപ്പിനെ അടുത്തേയ്ക്ക് ചെന്ന് ആലിംഗനം ചെയ്ത് സ്വീകരിച്ച പ്രധാനമന്ത്രി അദ്ദേഹത്തെ ഇന്ത്യാ സന്ദര്‍ശനത്തിനു ക്ഷണിക്കുകയും ചെയ്തു.
അതോടെ ഏറെക്കാലമായി രാജ്യത്തെ ക്രൈസ്തവ സമൂഹം കാത്തിരുന്ന മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം ഇനി വൈകില്ലെന്നുറപ്പായി. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ത്യ സന്ദര്‍ശിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വര്‍ഷങ്ങളായി അതിനുള്ള നയതന്ത്ര പ്രതിബന്ധങ്ങള്‍ നീങ്ങിയിരുന്നില്ല.
/sathyam/media/media_files/Fpt80zaOJCKEXyTYKDz2.jpg)
എന്നാല്‍ മൂന്നാം വരവില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം അജണ്ടയാക്കി ക്രൈസ്തവ സമൂഹത്തിന്‍റെ മനം കവരുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തന്ത്രം എന്നാണ് സൂചന. പ്രത്യേകിച്ച് കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്കിടയില്‍ സ്വീകാര്യത നേടാന്‍ പോപ്പിന്‍റെ സന്ദര്‍ശനം അവസരമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.
അടുത്ത വര്‍ഷം ആദ്യത്തോടെ പോപ്പിന്‍റെ ഇന്ത്യാ സന്ദര്‍ശനം ഉണ്ടാകുമെന്നാണ് സൂചന. ചിലപ്പോള്‍ അതിനു മുമ്പും. എന്തായാലും പോപ്പ് ഇന്ത്യയിലെത്തിയാല്‍ കേരളത്തിലുമെത്തും എന്നുറപ്പാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us