/sathyam/media/media_files/99Mo5qdfhXqeFWRE5a0y.jpg)
ഡല്‍ഹി: രാഹുല്‍ ഗാന്ധി എംപി സ്ഥാനം രാജിവച്ച വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലേയ്ക്ക് പ്രിയങ്കാ ഗാന്ധിയെ മല്‍സരിപ്പിക്കാനുള്ള തീരുമാനം ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ എതിര്‍പ്പ് മറികടന്നെന്ന് ചൂചന.
വാദ്രയ്ക്ക് പാര്‍ലമെന്‍ററി രംഗത്തേയ്ക്ക് പ്രവേശിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നതിനാല്‍ പ്രിയങ്ക ഇപ്പോള്‍ മല്‍സര രംഗത്തേയ്ക്ക് ഇറങ്ങുന്നത് തന്‍റെ വരവിന് തടസം ആകുമെന്ന് വാദ്രയ്ക്ക് ആശങ്കയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് യുപിയില്‍ കോണ്‍ഗ്രസിനെ നയിച്ചപ്പോഴും കഴിഞ്ഞ രണ്ടു തവണയും പ്രിയങ്ക മല്‍സര രംഗത്തുനിന്ന് മാറി നില്‍ക്കാന്‍ കാരണം.
ഇത്തവണ രാഹുല്‍ റായ്ബറേലിയിയേയ്ക്ക് മാറിയപ്പോള്‍ അമേഠിയില്‍ പ്രിയങ്കതന്നെ മല്‍സരിക്കണം എന്നതായിരുന്നു കോണ്‍ഗ്രസില്‍ ഭൂരിപക്ഷത്തിന്‍റെയും താല്‍പര്യം. എന്നാല്‍ പ്രിയങ്ക മല്‍സരരംഗത്തുനിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ കാരണം ഭര്‍ത്താവിന്‍റെ താല്‍പര്യമായിരുന്നുവെന്ന് പറയപ്പെടുന്നു.
ഇപ്പോള്‍ പ്രിയങ്ക തന്നെ വയനാട് മല്‍സരിക്കട്ടെ എന്ന തീരുമാനം രാഹുലിന്‍റേതാണ്. അതിന് പ്രിയങ്ക വഴങ്ങുകയായിരുന്നു. ഇക്കാര്യത്തില്‍ റോബര്‍ട്ട് വാദ്രയുടെ താല്‍പര്യങ്ങള്‍ക്ക് നേരെ ഘടകവിരുദ്ധമായ നിലപാടാണ് രാഹുല്‍ ഗാന്ധിയുടേത്. ഇതോടെ പ്രിയങ്ക വയനാട് മല്‍സരിക്കാന്‍ സമ്മതം മൂളുകയായിരുന്നു.
ഇതിനു തൊട്ടുപിന്നാലെ പ്രിയങ്ക വയനാട്ടില്‍ മല്‍സരിക്കുന്നത് തന്‍റെ രാഷ്ട്രീയ പ്രവേശനത്തിന് തടസമാകില്ലെന്ന പ്രസ്താവനയുമായി റോബര്‍ട്ട് വാദ്ര രംഗത്തു വന്നിരുന്നു. അടുത്ത അവസരത്തില്‍ താന്‍ പാര്‍ലമെന്‍റിലെത്തുമെന്നും വാദ്ര പറഞ്ഞിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us