New Update
/sathyam/media/media_files/sxUGkQb0CHjtuFbWO5vZ.jpg)
ഡല്‍ഹി: കനത്ത ചൂടില്‍ ജലക്ഷാമം വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജലം വിട്ടുതരാന്‍ ഹരിയാനയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ഡല്‍ഹി സര്‍ക്കാര്‍.
Advertisment
ഡല്‍ഹി കടുത്ത ജലക്ഷാമം നേരിടുമ്പോഴും ലഭിക്കേണ്ട ജലം പോലും ഹരിയാന വിട്ടു നല്‍കുന്നില്ലെന്ന് സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി അതിഷി ആരോപിച്ചു.
ജലഉപഭോഗം ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു മാസത്തേക്ക് അധിക ജലം നല്‍കണമെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ ആവശ്യം.
ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് ദേശീയ തലസ്ഥാനത്തേക്ക് ഒരു മാസത്തേക്ക് വെള്ളം നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും അഭ്യര്‍ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us