ഡല്‍ഹിയില്‍ കൊടുംചൂട്: ഉഷ്ണതരംഗത്തെ തുടര്‍ന്ന് രോഗികള്‍ കൂടുന്നു; ഒരു മാസത്തിനിടെ ആശുപത്രിയില്‍ മരിച്ചവരുടെ എണ്ണം 19 ആയതായി സഫ്ദര്‍ജംഗ് ആശുപത്രി

47 രോഗികളെ ഇപ്പോള്‍ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 29 പേരുടെ നില ഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഈ രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കുന്നത്.

New Update
heat Untitledsa.jpg

ഡല്‍ഹി: തലസ്ഥാനമായ ഡല്‍ഹിയില്‍ ഉഷ്ണതരംഗം തുടരുന്നു.വ്യാഴാഴ്ച ചൂട് നേരിയ തോതില്‍ കുറഞ്ഞത് ആളുകള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കി. അതേസമയം, ആശുപത്രികളില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

Advertisment

ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ എച്ച്ആര്‍ഐ രോഗികള്‍ക്കായി നീക്കിവച്ചിരിക്കുന്ന കിടക്കകളുടെ എണ്ണം 13 ല്‍ നിന്ന് 23 ആയി ഉയര്‍ത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സംഘം ആശുപത്രികളില്‍ പരിശോധന നടത്തി.

കഴിഞ്ഞ ഒരു മാസത്തിനിടെ ആശുപത്രിയില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 19 ആയതായി സഫ്ദര്‍ജംഗ് ആശുപത്രി വക്താവ് പൂനം ദണ്ഡ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 33 രോഗികളെ ഹീറ്റ് സ്‌ട്രോക്ക് കാരണം പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു, ഇവരില്‍ ഭൂരിഭാഗവും പ്രായമായവരും പുറത്ത് ജോലി ചെയ്യുന്നവരുമാണ്. 

അതേ സമയം രാത്രി 8 മണിയോടെ ചൂടിനെ തുടര്‍ന്ന് ആരോഗ്യനില വഷളായ ആറ് രോഗികളെ കൂടി സഫ്ദര്‍ജംഗില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ രണ്ട് രോഗികള്‍ കൂടി ചൂട് ബാധിച്ച് മരിച്ചതായി പൂനം ദണ്ഡ പറഞ്ഞു.

47 രോഗികളെ ഇപ്പോള്‍ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 29 പേരുടെ നില ഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഈ രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കുന്നത്.

Advertisment