ഡല്‍ഹി മദ്യനയ കേസ്; കെ കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ 3 വരെ നീട്ടി

സാക്ഷികളെ സ്വാധീനിക്കുന്നതില്‍ കവിതയുടെ പങ്ക് നിര്‍ണായകമാണെന്നും ഇളവ് അനുവദിച്ചാല്‍ അത് തുടരാനുള്ള എല്ലാ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ഡല്‍ഹി കോടതി മുമ്പ് കേസില്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.

New Update
K Kavitha

ഡല്‍ഹി: ഡല്‍ഹി മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹി കോടതി ജൂലൈ 3 വരെ നീട്ടി. ഇതേ കേസില്‍ പ്രതികളായ പ്രിന്‍സ്, അരവിന്ദ്, ദാമോദര്‍ എന്നിവര്‍ക്ക് ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടില്‍ കോടതി ജാമ്യം അനുവദിച്ചു.

Advertisment

തിങ്കളാഴ്ച കവിതയെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെയാണ് പ്രത്യേക ജഡ്ജി കാവേരി ബവേജ കസ്റ്റഡി നീട്ടിയത്. മെയ് 29 ന് കേസില്‍ ബിആര്‍എസ് നേതാവിനെതിരായ കുറ്റപത്രം പരിഗണിച്ചതിന് ശേഷം കോടതി അവര്‍ക്കെതിരെ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.