New Update
/sathyam/media/media_files/9Qm8KY9ZqPE8FzeXWTP8.jpg)
ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജരിവാളിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവില്‍ ഇഡിക്ക് കടുത്ത വിമര്‍ശനം. ഇഡി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി അഭിപ്രായപ്പെട്ടു.
Advertisment
കുറ്റകൃത്യവുമായി കെജരിവാളിനെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഇഡിക്ക് ഹാജരാക്കാനായിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി.വിജയ് നായര്‍ കെജരിവാളിന് വേണ്ടി പ്രവര്‍ത്തിച്ചു എന്ന് ഇഡിക്ക് തെളിയിക്കാനായില്ല.
കെജരിവാളുമായി ബന്ധമുള്ളവര്‍ കുറ്റം ചെയ്തിട്ടുണ്ടാകാം. ഒരു അന്വേഷണ ഏജന്‍സി നിയമവാഴ്ചയ്ക്ക് വിധേയമാണ്. മൊഴി രേഖപ്പെടുത്താന്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) സെക്ഷന്‍ 50 പ്രയോഗിച്ചതിനെ റോസ് അവന്യൂ കോടതി ജഡ്ജി വിശാല്‍ ഗോഗ്‌നെ ഇഡിയെ വിമര്‍ശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us