/sathyam/media/media_files/1dZJ1InjLzxDcth1JJVL.jpg)
ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി അരവിന്ദ് ക്രേജിവാള്‍ വീണ്ടും ജയിലിലേക്ക്. ഇടക്കാല ജാമ്യം ഇന്നലെ അവസാനിക്കുന്നതോടെ ഇന്ന് തിഹാര്‍ ജയിലില്‍ തിരിച്ചെത്താനാണ് ഡല്‍ഹി റൂസ് അവന്യൂ കോടതി നിര്‍ദ്ദേശിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം, ജൂണ്‍ അഞ്ചിന് കോടതി ഇടക്കാല ജാമ്യം നീട്ടുന്നത് സംബന്ധിച്ച കേജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കും.
അതേസമയം, ഡല്‍ഹി റൂസ് അവന്യൂ കോടതിയില്‍ ഇന്നലെയും അരവിന്ദ് കേജ്രിവാളിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുകയാണ് അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്തത്.
കേജ്രിവാളിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ, ഇടക്കാല ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി കേജ്രിവാളിനെ വിലക്കിയിട്ടുണ്ടെന്നും സാധാരണ ജാമ്യാപേക്ഷ മാത്രമേ പരിഗണിക്കാന്‍ പാടുള്ളൂവെന്നും ഇ.ഡി കോടതിയെ അറിയിച്ചു.
സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്, കസ്റ്റഡിയിലാണെങ്കില്‍ മാത്രമേ ജാമ്യം ബാധകമാകൂ. കേജ്രിവാള്‍ നിലവില്‍ കസ്റ്റഡിയില്‍ ഇല്ലാത്തതിനാല്‍ ഇടക്കാല ജാമ്യാപേക്ഷ അസാധുവാണെന്ന് എ എസ്ജി രാജു കോടതിയില്‍ വ്യക്തമാക്കി.
താന്‍ വിധേയനാകേണ്ട മെഡിക്കല്‍ ടെസ്റ്റിന്റെ സ്വഭാവത്തെക്കുറിച്ചുള്ള വസ്തുതകള്‍ കെജ്രിവാള്‍ മറച്ചുവെച്ചിട്ടുണ്ടെന്നും സമാനമായ ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us