' എന്നെയോര്‍ത്ത് ആരും വിഷമിക്കരുത്, നിങ്ങൾ സന്തോഷത്തോടെയിരുന്നാൽ ഞാനും ജയിലിൽ സന്തുഷ്ടനായിരിക്കും'; കേജ്രിവാൾ

“നിങ്ങളെല്ലാവരും നിങ്ങളെത്തന്നെ പരിപാലിക്കുക. ജയിലിൽ കിടക്കുന്ന ഞാൻ നിങ്ങളെയോർത്ത് വിഷമിക്കും. എന്നാൽ നിങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നു എന്നറിഞ്ഞാൽ, നിങ്ങളുടെ കെജ്‌രിവാളും ജയിലിൽ സന്തോഷവാനായിരിക്കും, ”അദ്ദേഹം പറഞ്ഞു. 

New Update
Kejriwal

ഡൽഹി: ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഇന്ന് തിഹാർ ജയിലിലേക്ക് മടങ്ങും.

Advertisment

ജയിലിലേക്ക് മടങ്ങുന്നതിന് മുൻപായുള്ള തന്റെ സോഷ്യൽ മീഡിയ സന്ദേശത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പങ്കെടുക്കാൻ ജാമ്യം അനുവദിച്ച സുപ്രീം കോടതിക്ക് അദ്ദേഹം നന്ദി പറഞ്ഞു. 

കൂടാതെ തന്നെയോർത്ത് ആരും വിഷമിക്കരുതെന്നും ജനങ്ങൾ സന്തോഷത്തോടെ ഇരുന്നാൽ ജയിലിനുള്ളിൽ താനും സന്തുഷ്ടനായിരിക്കുമെന്നും കേജ്രിവാൾ ജനങ്ങളോടായി പറഞ്ഞു. 

“നിങ്ങളെല്ലാവരും നിങ്ങളെത്തന്നെ പരിപാലിക്കുക. ജയിലിൽ കിടക്കുന്ന ഞാൻ നിങ്ങളെയോർത്ത് വിഷമിക്കും. എന്നാൽ നിങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നു എന്നറിഞ്ഞാൽ, നിങ്ങളുടെ കെജ്‌രിവാളും ജയിലിൽ സന്തോഷവാനായിരിക്കും, ”അദ്ദേഹം പറഞ്ഞു. 

കേജ്രിവാൾ തിഹാർ ജയിലിൽ നിന്ന് ഡൽഹിയുടെ ഭരണം നിർവ്വഹിക്കുമെന്ന് എഎപി അറിയിച്ചു. ജയിലിൽ നിന്ന് സർക്കാരിനെ നയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് കോടതിയിൽ ഹർജി നൽകുമെന്ന് മുഖ്യമന്ത്രി ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ നേരത്തെ തന്നെ പറഞ്ഞിരുന്നു.

Advertisment