New Update
/sathyam/media/media_files/tyJZYUuyP5YV8qqNUeA8.jpg)
ഡൽഹി: രാഹുലിന്റെ റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രം​ഗത്ത്. രാജകുമാരൻ വയനാട്ടിൽ തോൽക്കാൻ പോകുകയാണ്. അമേഠിയിൽ നിന്ന് രാഹുൽ ഒളിച്ചോടിയെന്നും മോദി പരിഹസിച്ചു.
Advertisment
രാഹുൽ രണ്ടാം സീറ്റ് തേടുമെന്ന് താൻ നേരത്തെ പറഞ്ഞതാണ്. അമേഠിയിൽ മത്സരിക്കാൻ രാഹുലിന് ഭയമാണ്. അതിനാൽ റായ്ബറേലിയിലേക്ക് ഓടിയിരിക്കുകയാണെന്നും മോദി പറഞ്ഞു.
ഭയക്കരുതെന്നാണ് അവർ എല്ലാവരോടും പറയുന്നത്. അവരോട് തനിക്ക് പറയാനുള്ളതും ഭയക്കരുത് എന്ന് തന്നെയാണെന്നും മോദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us