New Update
/sathyam/media/media_files/Lit3s7NQLNXGCRxKel27.jpg)
ഡല്‍ഹി: പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് നരേന്ദ്ര മോദി. രാഷ്ട്രപതി ദ്രൗപതി മുര്‍മു മോദിയുടെ രാജി സ്വീകരിച്ചു. മൂന്നാം മോദി സര്‍ക്കാര്‍ ജൂണ്‍ 8 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
Advertisment
പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ മോദി തല്‍സ്ഥാനത്ത് തുടരണമെന്ന് രാഷ്ട്രപതി അഭ്യര്‍ത്ഥിച്ചു.
എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം മൂന്നാം തവണയും അധികാരം നിലനിര്‍ത്തുന്ന രണ്ടാമത്തെ നേതാവാകും മോദി.
കഴിഞ്ഞ ദിവസം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അവലോകനത്തിനായി കേന്ദ്രമന്ത്രിസഭയുടെ യോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചിരുന്നു, അടുത്ത സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us