/sathyam/media/media_files/T6rwK8gDMz2vfNequ47d.jpg)
ഡല്‍ഹി: യുജിസി-നെറ്റ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രംഗത്ത്. പേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുറ്റക്കാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നടപടിയെടുക്കാന്‍ സര്‍ക്കാര്‍ വിഷയത്തിന്റെ ഗൗരവം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് എല്ലാവര്‍ക്കും ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാന്‍ പറഞ്ഞു. പരീക്ഷയുടെ സുതാര്യതയുടെ കാര്യത്തില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല.
അതേസമയം, യുജിസി നെറ്റ് 2024 പരീക്ഷയുമായി ബന്ധപ്പെട്ട കേസില്‍ അജ്ഞാതരായ പ്രതികള്‍ക്കെതിരെ സിബിഐ കേസെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയില്‍ നിന്ന് ജൂണ്‍ 20 ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us