സഖ്യകക്ഷി യോഗങ്ങളില്‍ പങ്കെടുക്കാന്‍ നിതീഷ് കുമാറും തേജസ്വി യാദവും ഒരേ വിമാനത്തില്‍ ഡല്‍ഹിയിലേക്ക്

ബുധനാഴ്ച ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച അന്തിമ ഫലമനുസരിച്ച് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 240 സീറ്റുകള്‍ നേടിയിരുന്നു. കോണ്‍ഗ്രസ് 99 സീറ്റുകളും നേടി ശക്തമായ തിരിച്ചുവരവ് നടത്തി.

New Update
nitish Untitled.o.jpg

ഡല്‍ഹി: സഖ്യകക്ഷി യോഗങ്ങളില്‍ പങ്കെടുക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവും ഒരേ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. പട്ന-ഡല്‍ഹി വിസ്താര വിമാനത്തിലാണ് നിതീഷ് കുമാറും തേജസ്വി യാദവും പുറപ്പെട്ടത്. രാവിലെ 10.40 ന് വിമാനം ഡല്‍ഹിയില്‍ എത്തും.

Advertisment

ബുധനാഴ്ച ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച അന്തിമ ഫലമനുസരിച്ച് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 240 സീറ്റുകള്‍ നേടിയിരുന്നു. കോണ്‍ഗ്രസ് 99 സീറ്റുകളും നേടി ശക്തമായ തിരിച്ചുവരവ് നടത്തി.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരിച്ചടിക്കും ഇന്ത്യാ മുന്നണിയുടെ ശക്തമായ പ്രകടനത്തിനും മുന്നില്‍ പ്രതീക്ഷകള്‍ തകര്‍ന്നിട്ടും തുടര്‍ച്ചയായി മൂന്നാം തവണയും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുകയാണ്.

Advertisment