/sathyam/media/media_files/5BzZehAXzyJwgGjMs97d.jpg)
ഡല്‍ഹി: കനത്ത സുരക്ഷയില്‍ ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ഒഡീഷയിലെ 42 സീറ്റുകളിലേക്കാണ് ഇപ്പോള്‍ പോളിംഗ് നടക്കുന്നത്. മെയ് 13, 20, 25, ജൂണ്‍ 1 തീയതികളില്‍ ഒരേസമയം ലോക്സഭാ, നിയമസഭാ സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് പുറമെ മയൂര്‍ഭഞ്ച്, ബാലസോര്‍, ഭദ്രക്, ജാജ്പൂര്‍, കേന്ദ്രപാര, ജഗത്സിംഗ്പൂര്‍ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.
വോട്ടെടുപ്പില്‍ 10,882 ബൂത്തുകളിലായി ഒരു കോടിയോളം വോട്ടര്‍മാര്‍ക്ക് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ അര്‍ഹതയുണ്ട്. ക്രമസമാധാനപാലനത്തിനായി 36,000 സുരക്ഷാ ഉദ്യോഗസ്ഥരെയും 72,000 പോളിങ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
ആറ് ലോക്സഭാ സീറ്റുകളിലേക്ക് 66 സ്ഥാനാര്‍ത്ഥികളും 42 നിയമസഭാ മണ്ഡലങ്ങളിലേക്ക് 394 സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നു.
നിലവിലുള്ള കടുത്ത ചൂടിനിടയില്‍,വോട്ടര്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പോളിംഗ് സ്റ്റേഷനുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ എന്‍ ബി ധാല്‍ പറഞ്ഞതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us