27 പേര്‍ മരിച്ച രാജ്കോട്ട് ഗെയിം സോണില്‍ 2023ലും തീപിടിത്തമുണ്ടായി: പോലീസ് റിപ്പോര്‍ട്ട്

തീ അണയ്ക്കാന്‍ അഗ്‌നിശമന സേനയെ വിളിച്ചെങ്കിലും അഗ്നിശമന സേനയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്.  News | ദേശീയം | ലേറ്റസ്റ്റ് ന്യൂസ് | Delhi

New Update
Rajkot game zone

ഡല്‍ഹി: ഗുജറാത്തിലെ രാജ്കോട്ടിലെ ടിആര്‍പി ഗെയിം സോണിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 27 പേര്‍ മരിച്ചിരുന്നു. രാജ്കോട്ട് ദുരന്തം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ ഏജന്‍സി സംഘം 2023 സെപ്റ്റംബറിലും ഗെയിം സോണില്‍ മറ്റൊരു തീപിടുത്തം ഉണ്ടതായി വെളിപ്പെടുത്തി.

Advertisment

ടിആര്‍പി ഗെയിം സോണിന്റെ പ്രമോട്ടര്‍മാരില്‍ നിന്ന് ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതായി എസ്‌ഐടിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 സെപ്റ്റംബറില്‍ വെല്‍ഡിംഗ് തകരാര്‍ കാരണമാണ് ടിആര്‍പി ഗെയിം സോണില്‍ തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

തീ അണയ്ക്കാന്‍ അഗ്‌നിശമന സേനയെ വിളിച്ചെങ്കിലും അഗ്നിശമന സേനയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. 

സന്ദര്‍ശകര്‍ക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും വെവ്വേറെ പ്രവേശന കവാടങ്ങള്‍ക്ക് പകരം ഒരു ഇടുങ്ങിയ വഴി മാത്രമേയുള്ളൂവെന്നും സുരക്ഷാ നിയമങ്ങള്‍ അനുസരിച്ച് നിര്‍ബന്ധിത എമര്‍ജന്‍സി എക്സിറ്റ് ഇല്ലെന്നും എസ്‌ഐടി റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു.

Advertisment