ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/cKX1afabZT7lCR9NItde.jpg)
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ കോടതി അനുവദിച്ച ജാമ്യം ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. റൂസ് അവന്യൂ കോടതിയുടെ ജാമ്യാപേക്ഷയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.
Advertisment
ജസ്റ്റിസുമാരായ സുധീര്‍ കുമാര്‍ ജെയിന്‍, രവീന്ദര്‍ ദുഡേജ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വിചാരണ കോടതി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വിഷയം ഹൈക്കോടതി പരിഗണിക്കുന്നത് വരെയാണ് ജാമ്യം സ്റ്റേ ചെയ്തത്.
വ്യാഴാഴ്ച റൂസ് അവന്യൂ കോടതിയില്‍ ജസ്റ്റിസ് ന്യായ് ബിന്ദുവിന്റെ അവധിക്കാല ബെഞ്ച് കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെജ്രിവാള്‍ ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് ജാമ്യം തടഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us