'കാത്തിരുന്ന് കാണാം': എന്‍.ഡി.എയ്ക്ക് വലിയ വിജയം പ്രവചിച്ച എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ മാറിമറിയുമെന്ന് സോണിയാ ഗാന്ധി

നാളെയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ എന്താണെന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാം എന്നായിരുന്നു സോണിയയുടെ മറുപടി. എക്സിറ്റ് പോളുകള്‍ പറയുന്നതിനോട് തികച്ചും വിരുദ്ധമാണ് തങ്ങളുടെ ഫലങ്ങള്‍ എന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും സോണിയ പറഞ്ഞു.

New Update
sonia gandhi hospital

ഡല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് വലിയ വിജയം പ്രവചിച്ച എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ തികച്ചും വാസ്തവ വിരുദ്ധമായിരിക്കുമെന്നാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി.

Advertisment

നാളെയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ എന്താണെന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാം എന്നായിരുന്നു സോണിയയുടെ മറുപടി. എക്സിറ്റ് പോളുകള്‍ പറയുന്നതിനോട് തികച്ചും വിരുദ്ധമാണ് തങ്ങളുടെ ഫലങ്ങള്‍ എന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും സോണിയ പറഞ്ഞു.

അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ നൂറാം ജന്മവാര്‍ഷികത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സോണിയ ഗാന്ധി ഇന്ന് ഡല്‍ഹിയിലെ ഡിഎംകെ ഓഫീസിലെത്തിയിരുന്നു.

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സമാജ്വാദി പാര്‍ട്ടിയുടെ രാം ഗോപാല്‍ യാദവ് എന്നിവരുള്‍പ്പെടെ ഇന്ത്യന്‍ മുന്നണിലെ മറ്റ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

മുതിര്‍ന്ന ഡിഎംകെ നേതാക്കളായ ടി ആര്‍ ബാലുവും തിരുച്ചി ശിവയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഡിഎംകെ ഓഫീസിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Advertisment