New Update
/sathyam/media/media_files/IwVeqJk7Qxdn9FTTNi1C.jpg)
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം അനുവദിച്ച ശേഷം റദ്ദാക്കിയതിനെതിരെ അദ്ദേഹത്തിൻ്റെ ഭാര്യ സുനിത കേജ്രിവാൾ രംഗത്ത്. ഈ നടപടി അനീതിയാണെന്നും ഏകാധിപത്യമാണ് നടക്കുന്നതെന്നും സുനിത പ്രതികരിച്ചു.
Advertisment
ഉത്തരവ് അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് തന്നെ ജാമ്യത്തെ എതിർത്ത് ഇഡി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത് എങ്ങനെയെന്നാണ് സുനിത കെജ്‌രിവാൾ ചോദിക്കുന്നത്. സർക്കാരും കേന്ദ്ര ഏജൻസികളും തൻ്റെ ഭർത്താവിനെ തിരയുന്ന തീവ്രവാദിയെപ്പോലെയാണ് പരിഗണിക്കുന്നതെന്ന് അവർ ആരോപിച്ചു.
“ഇത് ഇങ്ങനെയായി.. അരവിന്ദ് കേജ്‌രിവാൾ മോസ്റ്റ് വാണ്ടഡ് തീവ്രവാദിയാണെന്ന മട്ടിലാണ്. രാജ്യത്ത് ഇപ്പോൾ സ്വേച്ഛാധിപത്യം വർദ്ധിച്ചു,” അവർ പറഞ്ഞു.
"ഹൈക്കോടതിയിൽ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ... ഹൈക്കോടതി നീതി നടപ്പാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," -സുനിത കൂട്ടിച്ചേർത്തു. .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us