സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കേജ്രിവാളിന്റെ സഹായിയുടെ കസ്റ്റഡി ജൂലൈ 6 വരെ നീട്ടി

ഡൽഹി കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഗൗരവ് ഗോയൽ മുമ്പാകെ വീഡിയോ കോൺഫറൻസ് വഴിയാണ് ബിഭവ് കുമാറിനെ തീസ് ഹസാരി കോടതിയിൽ ഹാജരാക്കിയത്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
കുട്ടിക്കാലത്ത് പിതാവ് ലൈംഗികമായി ചൂഷണം ചെയ്തു, പേടിച്ച് ഒളിച്ചിരുന്നു ! വെളിപ്പെടുത്തലുമായി ഡല്‍ഹി വനിതാകമ്മിഷന്‍ അധ്യക്ഷ

ഡൽഹി: എഎപി നേതാവും രാജ്യസഭാ എംപിയുമായ സ്വാതി മലിവാളിനെ ശാരീരകമായി ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പേഴ്സണൽ സ്റ്റാഫംഗം ബിഭവ് കുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി ജൂലൈ 6 വരെ നീട്ടി.

Advertisment

ഡൽഹി കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഗൗരവ് ഗോയൽ മുമ്പാകെ വീഡിയോ കോൺഫറൻസ് വഴിയാണ് ബിഭവ് കുമാറിനെ തീസ് ഹസാരി കോടതിയിൽ ഹാജരാക്കിയത്.

തീസ് ഹസാരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ മെയ് ആദ്യം ബിഭവ് കുമാറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തന്നെ ഏഴ്, എട്ട് തവണ തല്ലുകയും, നെഞ്ചിലും വയറിലും ഇടുപ്പ് ഭാഗത്തും ചവിട്ടുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് മലിവാളിന്റെ പരാതിയിൽ ആരോപിക്കുന്നത്. 

സിസിടിവി ദൃശ്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികൾക്ക് നോട്ടീസ് നൽകിയിരുന്നു.

Advertisment