പുറത്തു വന്നിരിക്കുന്നത് എക്‌സിറ്റ് പോളുകളല്ല, മോദി മീഡിയയുടെ പോളുകള്‍; ചൊവ്വാഴ്ച്ച തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഇന്ത്യാ മുന്നണി 295 സീറ്റുമായി അധികാരം പിടിക്കുമെന്ന് രാഹുല്‍ ഗാന്ധി

മാധ്യമ കമ്പനികൾക്ക് മേൽ വളരെയധികം സമ്മർദ്ദമുണ്ടെന്നും എക്സിറ്റ് പോൾ സർവ്വേ ഫലങ്ങൾ അതിനാൽ തന്നെ ഒരു കോർപ്പറേറ്റ് ഗെയിമായി മാറിയെന്നും ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്തും പ്രതികരിച്ചു. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
india Untitled.,87.jpg

ഡൽഹി: നിലവിൽ പുറത്തുവന്നിരിക്കുന്നത് എക്സിറ്റ് പോളുകളല്ല മോദി മീഡിയയുടെ പോളുകളാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

Advertisment

ചൊവ്വാഴ്ച്ച തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഇന്ത്യാ മുന്നണി 295 സീറ്റുമായി അധികാരം പിടിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്നലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേഷും വിമർശിച്ചു. 

പ്രതിപക്ഷ നേതാക്കൾ എക്‌സിറ്റ് പോൾ പ്രവചനങ്ങളെ 'വ്യാജം' എന്നും 'വഞ്ചന' എന്നുമാണ് വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പിലെ കൃത്രിമത്വത്തെ ന്യായീകരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് പ്രവചനങ്ങളെന്ന് ജയറാം രമേഷ് പറഞ്ഞു.