/sathyam/media/media_files/SWjE5Cj6iS61TrKek7Y2.jpg)
ഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ആം ആദ്മി പാര്‍ട്ടി നേതാവ് സോമനാഥ് ഭാരതി രംഗത്ത്.
നരേന്ദ്ര മോദി ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയായാല്‍ താന്‍ തല മൊട്ടയടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജൂണ്‍ നാലിന് വോട്ടെണ്ണലിന് ശേഷം ഇന്ത്യാ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എക്സിറ്റ് പോളുകളെല്ലാം തെറ്റാണെന്ന് തെളിയുമെന്നും എഎപി-കോണ്‍ഗ്രസ് സഖ്യം ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സോമനാഥ് ഭാരതി എക്സില്‍ കുറിച്ചു.
മൂന്നാം തവണയും മോദി പ്രധാനമന്ത്രിയായാല്‍ ഞാന്‍ എന്റെ തല മൊട്ടയടിക്കും. എന്റെ വാക്ക് ഓര്‍ത്തു വയ്ക്കുക! ജൂണ്‍ നാലിന് എല്ലാ എക്സിറ്റ് പോളുകളും തെറ്റാണെന്ന് തെളിയിക്കപ്പെടും, മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകില്ല. അദ്ദേഹം കുറിച്ചു.
ഡല്‍ഹിയില്‍ ഏഴ് സീറ്റുകളും ഇന്ത്യ മുന്നണിക്കായിരിക്കുമെന്ന് എഎപി നേതാവ് പറഞ്ഞു. മോദിയെ ഭയന്ന് എക്‌സിറ്റ് പോളുകള്‍ അദ്ദേഹത്തിന്റെ തോല്‍വി വെളിവാക്കാന്‍ അനുവദിക്കുന്നില്ല. അതിനാല്‍ ജൂണ്‍ 4 ന് യഥാര്‍ത്ഥ ഫലങ്ങള്‍ക്കായി നാമെല്ലാവരും കാത്തിരിക്കേണ്ടതുണ്ട്. ജനങ്ങള്‍ ബിജെപിക്കെതിരെ ശക്തമായി വോട്ട് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us