Advertisment

കുവൈറ്റില്‍ ജല, വൈദ്യുത ബില്ലുകള്‍ അടയ്ക്കുന്നതിലെ വീഴ്ച; മുന്നറിയിപ്പ് നല്‍കുമെന്ന് മന്ത്രാലയം

New Update

publive-image

കുവൈറ്റ് സിറ്റി: സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവിന്റെ ഭാഗമായി അഞ്ചാം ഘട്ട പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന ഉടന്‍ ജല, വൈദ്യുത ബില്ലുകള്‍ അടയ്ക്കാത്ത സ്വകാര്യ റെസിഡന്‍സ് ഉടമകള്‍ക്ക് മുന്നറിയിപ്പ് നോട്ടീസുകള്‍ അയയ്ക്കുമെന്ന് കുവൈറ്റ് ജല, വൈദ്യുത മന്ത്രാലയം അറിയിച്ചു.

ബില്ലുകള്‍ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നവരുടെ പ്രസ്തുത സേവനങ്ങള്‍ റദ്ദ് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. ബില്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് മറ്റ് എല്ലാ മേഖലകളിലും മുന്നറിയിപ്പുകള്‍ നല്‍കുന്നത് തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.

Advertisment