Advertisment

മെ​ക്സി​ക്കോ​യില്‍ പോ​ലീ​സ് വാ​ഹ​ന വ്യൂ​ഹ​ത്തി​ന് നേ​രെ വെടിവയ്പ്പ്; 14 പോ​ലീ​സു​കാ​ര്‍ കൊല്ലപ്പെട്ടു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

മെ​ക്സി​ക്കോ സി​റ്റി: പ​ടി​ഞ്ഞാ​റ​ന്‍ മെ​ക്സി​ക്കോ​യി​ലെ മി​ച്ചോ​കാ​ന്‍ സം​സ്ഥാ​ന​ത്ത് പോ​ലീ​സ് വാ​ഹ​ന വ്യൂ​ഹ​ത്തി​ന് നേ​രെ അ​ക്ര​മി​ക​ള്‍ ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ 14 പോ​ലീ​സു​കാ​ര്‍ കൊല്ലപ്പെട്ടു.

Advertisment

publive-image

മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ വാ​ഹ​നം വ​ള​ഞ്ഞ അ​ക്ര​മി സം​ഘം വെ​ടി​യു​തി​ര്‍​ക്കു​ക​യും വാ​ഹ​ന​ങ്ങ​ള്‍ തീ​വ​ച്ചു ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

മി​ച്ചോ​കാ​നി​ലെ എ​ല്‍ അ​ഗു​വാ​ജെ പ​ട്ട​ണ​ത്തി​ലാ​ണ് സം​ഭ​വം. കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ ന​ഗ​ര​ത്തി​ലെ ഒ​രു വീ​ട്ടി​ലേ​ക്ക് പോ​യ പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ കു​പ്ര​സി​ദ്ധ ക്രി​മി​ന​ല്‍ സം​ഘ​ട​ന​ക​ളി​ല്‍ ഒ​ന്നാ​യ ജ​ലി​സ്കോ ന്യൂ ​ജ​ന​റേ​ഷ​ന്‍ കാ​ര്‍​ട്ട​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

Advertisment