Advertisment

എംജി സര്‍വ്വകലാശാല ഏകജാലക പ്രവേശനം: ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ ഹെല്‍പ്പ് ഡെസ്ക്ക്

New Update

publive-image

ഉഴവൂർ:  എംജി സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലേക്കുള്ള ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യുന്നതിനായി ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ ഹെല്‍പ്പ് ഡെസ്ക്ക് സജ്ജീകരിച്ചു.

അപേക്ഷകര്‍ക്ക് വിവിധ കോഴ്സുകളുടെ വിവരങ്ങള്‍, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് കോളേജിലെ ഇന്‍ഫര്‍മേഷന്‍ സെന്‍ററിനെ സമീപിക്കാവുന്നതാണ്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 9447433321.

MG UNIVERSITY
Advertisment