Advertisment

ലോകപ്രശസ്ത പോണ്‍താരം മിയ ഖലീഫയുടെ ജീവിതം സിനിമാക്കഥയെക്കാള്‍ നാടകീയം....പോണ്‍ അഭിനയത്തില്‍നിന്നും വിരമിച്ച ശേഷം മിയ പരസ്യങ്ങളിലൂടെ കൊയ്യുന്നത് കോടികള്‍!

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ലോകപ്രശസ്ത പോണ്‍താരം മിയ ഖലീഫയുടെ വിവാഹനിശ്ചയം കഴിഞ്ഞതാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ ചൂടുള്ള വാര്‍ത്ത.

Advertisment

ഒരു സിനിമാക്കഥയെക്കാള്‍ നാടകീയമായിരുന്നു മിയയുടെ ജീവിതം. പശ്ചിമേഷ്യയിലെ ലെബനോനിലെ ഇടത്തരം കുടുംബത്തിലാണ് മിയ ഖലീഫ ജനിച്ചത്. രാജ്യത്ത് ആഭ്യന്തര യുദ്ധം വഷളായപ്പോള്‍ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.

publive-image

ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ കാലം. ചെറിയ വാടകവീട്ടിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. കോളജിനു ശേഷം മയാമിയില്‍ സജീവമായ നീലച്ചിത്ര മേഖലയിലേക്ക് എത്തിപ്പെട്ടതോടെയാണ് മിയയുടെ തലവര തെളിഞ്ഞത്.

പണക്കൊഴുപ്പില്‍ ഹോളിവുഡിന് സമാന്തരമായി സഞ്ചരിക്കുന്ന മേഖലയാണ് പോണ്‍ വ്യവസായം. വിവാദമായ ചില ചിത്രങ്ങളില്‍ അഭിനയിച്ചതോടെ മിയയുടെ താരമൂല്യം വീണ്ടുമുയര്‍ന്നു. വന്‍കിട നിര്‍മാതാക്കള്‍ പിന്നാലെയെത്തി. കുമിഞ്ഞുകൂടിയ പണം കൊണ്ട് മയാമിയിലും ഫ്‌ളോറിഡയിലും മിയ ഫ്‌ലാറ്റുകളും ഭൂമിയും വാങ്ങിക്കൂട്ടി.

publive-image

2011 ലായിരുന്നു മിയയുടെ ആദ്യ വിവാഹം. എന്നാല്‍ അഞ്ചു വര്‍ഷത്തിനുശേഷം ഈ ബന്ധം അവസാനിപ്പിച്ചു. ഇതിനുശേഷമാണു ഡെന്‍മാര്‍ക്കിലെ ഒരു റസ്റ്ററന്റില്‍ ജോലി ചെയ്യുകയായിരുന്ന റോബര്‍ട്ട് സാന്‍ഡ്ബര്‍ഗിനെ പരിചയപ്പെടുന്നതും ഇപ്പോള്‍ വിവാഹനിശ്ചയത്തില്‍ എത്തിയതും.

പോണ്‍ അഭിനയത്തില്‍നിന്നും വിരമിച്ച ശേഷം മിയ സമൂഹമാധ്യമത്തില്‍ ചുവടുറപ്പിച്ചു. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത ചൂടന്‍ ചിത്രങ്ങളിലൂടെ കോടിക്കണക്കിനു ഫോളോവേഴ്‌സ് ഒഴുകിയെത്തി. ഒന്നരക്കോടിയോളം പേരാണ് മിയ ഖലീഫയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.

publive-image

ടെക്‌സസിലാണ് ഇപ്പോള്‍ താമസിക്കുന്നത്. തന്റെ വീടുകളുടെ ചിത്രങ്ങള്‍ പതിവായി മിയ പോസ്റ്റ് ചെയ്യാറുണ്ട്. സന്തതസഹചാരികളായി രണ്ടു അരുമനായ്ക്കളും വീട്ടിലുണ്ട്. ഒറ്റനോട്ടത്തില്‍ അത്ര ആഡംബരം തോന്നുകയില്ല എങ്കിലും കോടികള്‍ വിലയുള്ള ബ്രാന്‍ഡഡ് ഫര്‍ണീച്ചറുകളാണത്രെ താരം വീടിനുള്ളില്‍ വാങ്ങി നിറച്ചത്. വോള്‍പ്പേപ്പറുകളും വുഡന്‍ ഫ്‌ളോറിങ്ങും വീട് ആകര്‍ഷകമാക്കുന്നു. പ്രൈവറ്റ് സ്വിമ്മിങ് പൂളും ഒരുക്കിയിട്ടുണ്ട്.

ഇതിന്റെ വിപണനസാധ്യത മനസിലാക്കിയ ഗൃഹോപകരണ നിര്‍മാതാക്കള്‍ പരസ്യത്തിനായി മിയയെ സമീപിക്കാറുണ്ട്. ഇന്റീരിയര്‍, ഹോം ഡെക്കര്‍, മെത്തകള്‍, കര്‍ട്ടനുകള്‍ വിപണനം ചെയ്യുന്ന കമ്പനികളെ പ്രൊമോട്ട് ചെയ്യുന്ന വാക്കുകളും ചിത്രങ്ങളും തന്റെ വീടിന്റെ ചിത്രത്തിനൊപ്പം മിയ പോസ്റ്റ് ചെയ്യും. ഇതുവഴി കോടികളാണ് താരം കൊയ്യുന്നതത്രെ!

Advertisment