Advertisment

മൈക്കിള്‍ ചുഴലി ചുഴറ്റിയെറിഞ്ഞത് പനാമ ബീച്ചും 17 മനുഷ്യജീവിതങ്ങളും

New Update

publive-image

Advertisment

ഫ്‌ളോറിഡ: ഫ്‌ലോറിഡയിലും സമീപ പ്രദേശങ്ങളിലും ആഞ്ഞടിച്ച മൈക്കിള്‍ ചുഴലിയില്‍ ചുരുങ്ങിയത് 17 പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങളെ കാണാതാവുകയും ചെയ്തതായി ഒക്ടോബര്‍ 12 വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

publive-image

സന്ദര്‍ശകരുടെ പറുദീസയായി അറിയപ്പെടുന്ന പനാമ ബീച്ചും ആകെ തകര്‍ത്തെറിഞ്ഞാണ് ചുഴലി കാറ്റുപോയത്. ഫ്‌ലോറിഡ പാന്‍ഹാന്‍ഡില്‍ (PANHANDLE) പ്രദേശങ്ങളിലും ചുഴലി കനത്ത നാശം വിതച്ചു. 155 മൈല്‍ വേഗതയില്‍ മൈക്കിള്‍ ചുഴലി മെക്‌സിക്കോ ബീച്ച്, ജോര്‍ജിയ, വെര്‍ജിനിയ, നോര്‍ത്ത് കാരലൈന തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ കനത്തനാശം വിതച്ചു കടന്നു പോയി.

publive-image

മരിച്ച 17 പേര്‍ക്ക് പുറമെ 2,100 ല്‍ പരം ആളുകളെ കാണാതായിട്ടുണ്ടെന്നു ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി വക്താവ് പറഞ്ഞു അമേരിക്ക യൂറോ ചരിത്രത്തില്‍ ഇതുവരെ ഏറ്റവും ശക്തമായി വീശിയടിച്ച ചുഴലികളില്‍ മൂന്നാമത്തേതാണ് മൈക്കിള്‍.

publive-image

ചുഴലിയോടൊപ്പം വെള്ളപ്പൊക്കവും രൂക്ഷമായതോടെ, ആയിരക്കണക്കിന് വീടുകളിലെ വൈദ്യുത ബന്ധം തകരാറിലായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും വീടുകളില്‍ കുടുങ്ങിപ്പോയവര്‍ക്കും ഭക്ഷണമെത്തിക്കുന്നതിനും കര നാവിക വ്യോമ സേനാംഗങ്ങള്‍ക്കൊപ്പം, കോസ്റ്റ് ഗാര്‍ഡും രംഗത്തുണ്ട്.

publive-image

കാണാതായവരെക്കുറിച്ചു ആയിരക്കണക്കിനു ഫോണ്‍ കോളുകളാണു ലഭിക്കുന്നതെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

us news
Advertisment