Advertisment

മിക്സ് (MICS) അക്കാദമി സിവിൽ സർവീസ് പരീക്ഷാ പരിശീലനം: ഗൂഗിൾ ക്ലാസ് ‌റൂം സംവിധാനത്തിലൂടെ തുടർ ക്ലാസ് സംഘടിപ്പിച്ചു

New Update

ജിദ്ദ: മിക്സ് (MICS) അക്കാദമിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരും അതിനായി താല്പര്യപ്പെടുന്നവരുമായ വിദ്യാർത്ഥികൾക്കുള്ള പരീക്ഷാപരിശീലന പദ്ധതിയുടെ തുടർക്ലാസ് ഗൂഗിൾ ക്ലാസ്സ്‌റൂം സംവിധാനത്തിലൂടെ സംഘടിപ്പിച്ചു.

Advertisment

വർഷം തോറും ഇന്ത്യയിൽ നിന്ന് സിവിൽ സർവീസ് പരിശീലകരെ കൊണ്ടുവന്നു വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള ക്ലാസ്സുകളാണ് നൽികിയിരുന്നത്.

publive-image

തുടർപരിശീലന പരിപാടികൾ സ്മാർട്ട് ക്ലാസ്റൂം സംവിധാനത്തിൽ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പരീക്ഷാ പരിശീലന ക്ലാസുകൾ തുടർന്ന് കൊണ്ട് പോകാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയിലും സൗദിയിലെ വിവിധ പ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് ക്ലാസിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കിയത്.

ചീഫ് മെൻ്റർ കെ.പി. ആഷിഫ് ക്ലാസ്സെടുക്കുകയും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. കേരളം കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നും സൗദിയിൽ ജിദ്ദ, ദമ്മാം, റിയാദ് പ്രവിശ്യകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

മുഹമ്മദ് മുഖ്‌താർ, ഫൈസൽ കാട്ടാക്കട, ഷാജഹാൻ, റഫീഖ് വറ്റലൂർ, എന്നിവർ സാങ്കേതിക സംവിധാനങ്ങൾ നിർവ്വഹിച്ചു.

മിക്സ് അക്കാദമി ചെയർമാൻ അബ്ദുൽ ഗനി, പ്രോഗ്രാം കോഓർഡിനേറ്റർ, ഫൈസൽ മമ്പാട്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തുടർക്ലാസുകൾ ഇടവിട്ടുള്ള വെള്ളിയാഴ്ച്ചകളിൽ സൗദി സമയം രാവിലെ ഏഴിനാണ് നടക്കുകയെന്ന് മിക്സ് അക്കാദമി ഭാരവാഹികൾ അറിയിച്ചു.

saudi arabia
Advertisment