Advertisment

അഞ്ചു ദിവസം മുമ്പ് ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചു, യുവതി പാറക്കുളത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍

New Update

തിരുവനന്തപുരം:  പോത്തൻകോട് പ്ലാമൂട് ചിറ്റിക്കര പാറക്കുളത്തിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്ലാമൂട് സ്വദേശിനി മിഥുന (22) ആണ് മരിച്ചത്.

Advertisment

publive-image

യുവതിയുടെ ഭർത്താവ് സൂരജ് അഞ്ചു ദിവസം മുന്നേ മുട്ടത്തറയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. രാവിലെയാണു മിഥുനയുടെ മൃതദേഹം കണ്ടെത്തിയത്. സമീപവാസികൾ ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

suicide report
Advertisment