Advertisment

ഈ നിമിഷം മുതല്‍ ഞാന്‍ സിപിഎം ബന്ധം ഉപേക്ഷിക്കുന്നു. എന്‍റെ അയ്യപ്പസ്വാമിക്ക് എതിരായ ഈ ഭരണകൂടത്തെ ഞാന്‍ എന്തിനു ചുമക്കണം - തൊടുപുഴയില്‍ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി സിപിഎം ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിലേയ്ക്ക്

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തൊടുപുഴ : ഞാന്‍ മിഥുന്‍. സിപിഎം പ്രവര്‍ത്തകനായിരുന്നു . ഈ നിമിഷം മുതല്‍ ഞാന്‍ സിപിഎം ബന്ധം ഉപേക്ഷിക്കുന്നു. എന്‍റെ അയ്യപ്പസ്വാമിക്ക് എതിരായ ഈ ഭരണകൂടത്തെ ഞാന്‍ എന്തിനു ചുമക്കണം. എതിര്‍പ്പുള്ളവര്‍ ആലോചിക്കുക - തൊടുപുഴ ഡിവൈഎഫ്ഐ ചാലങ്കോട് യൂണിറ്റ് സെക്രട്ടറി മിഥുന്‍ പുത്തന്‍വീട്ടിലാണ് സിപിഎം ബന്ധം അവസാനിപ്പിച്ചതായി ഫേസ്ബുക്കില്‍ കുറിച്ചത്.

publive-image

കാരണവും വ്യക്തമാക്കിയിട്ടുണ്ട്. ഞാന്‍ വിശ്വസിക്കുന്ന എന്‍റെ അയ്യപ്പസ്വാമിക്ക് എതിരായി നില്‍ക്കുന്ന ഈ നാറിയ ഭരണകൂടത്തെ ഞാന്‍ എന്തിനു ചുമക്കണം - എന്നാണ് മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇടിവെട്ടി പഞ്ചായത്തിലെ സിപിഎം യുവജന പ്രസ്ഥാനങ്ങളില്‍ കരുത്തുറ്റ നേതൃത്വമായിരുന്നു മിഥുന്‍.

publive-image

മിഥുന്റെ പോസ്റ്റ്‌ പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ആലങ്കോട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജോ മഞ്ചപ്പള്ളി സിപിഎം ബന്ധം ഉപേക്ഷിച്ച മിഥുന്‍ കോണ്‍ഗ്രസില്‍ ചേരുകയാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇട്ടു. മിഥുനൊപ്പം നില്‍ക്കുന്ന ഫോട്ടോയും ലിജോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

publive-image

കഴിഞ്ഞ ദിവസം പ്രശസ്ത കവിയും സാഹിത്യപ്രവര്‍ത്തകനുമായ ഹരിയേറ്റുമാനൂര്‍ താന്‍ ഇടതുപക്ഷ സഹയാത്ര അവസാനിപ്പിക്കുകയാണെന്ന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇടതുസഹയാത്രികനായിരുന്നു കവി ഹരിയേറ്റുമാനൂര്‍.

publive-image

അതേസമയം താന്‍ ബിജെപിയിലേയ്ക്ക് ഇല്ലെന്നും എന്‍എസ് എസ് അംഗം മാത്രമായി തുടരുമെന്നും പ്രഖ്യാപിച്ചിരുന്നു. ശബരിമല സംഭവത്തിനു ശേഷം സിപിഎമ്മില്‍ നിന്നും വ്യാപകമായി കൊഴിഞ്ഞുപോക്ക് ഉള്ളതായാണ് എതിരാളികള്‍ ആരോപിക്കുന്നത് . അത് ശരിവയ്ക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. പക്ഷേ പുറത്തു ചാടുന്നവര്‍ മിക്കവാറും കോണ്‍ഗ്രസിലേയ്ക്കാണ് ചെല്ലുന്നത്.

cpm - congress
Advertisment